‘ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിൽ ഭാരതത്തിന് വ്യക്തമായ നിലപാടുണ്ട്, വിദ്വേഷം പ്രചരിപ്പിച്ചാൽ കർശന നടപടി’; യോഗി ആദിത്യനാഥ്

പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടയിൽ പലസ്തീൻ വിഷയത്തിൽ വിദ്വേഷം പടർത്താനും ഉന്മാദമുണ്ടാക്കാനും ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യാഴാഴ്ച ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.(Act against those spread hatred over Israel-Palestine conflict)
ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ കേന്ദ്രസർക്കാരിന് വ്യക്തമായ നിലപാടുണ്ടെന്ന് യോഗി ആദിത്യനാഥ്. ഈ നിലപാടിന് വിരുദ്ധമായിട്ടുള്ള പ്രസ്താവനകൾക്കും പ്രവർത്തനങ്ങൾക്കും എതിരെ സംസ്ഥാന സർക്കാർ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ കേന്ദ്ര സർക്കാരിന്റെ കാഴ്‌ച്ചപ്പാടുകൾക്ക് വിരുദ്ധമായ ഒരു പ്രവർത്തനവും സംസ്ഥാനത്ത് അംഗീകരിക്കില്ല. എല്ലാ പൊലീസ് തലവൻമാരും അവരവരുടെ പ്രദേശത്തെ മതനേതാക്കളുമായി ഉടൻ ആശയവിനിമയം നടത്തണം. ജാഗ്രത പാലിക്കാണം.
സമൂഹമാദ്ധ്യമങ്ങളിൽ നിന്നോ മതവുമായി ബന്ധപ്പെട്ട ഇടങ്ങളിൽ നിന്നോ പ്രകോപനപരമായ പ്രസ്താവനകൾ ഉണ്ടാകാൻ പാടില്ല. ഇതിനു വിരുദ്ധമായി ആരെങ്കിലും പ്രവർത്തിച്ചാൽ ഉടൻ തന്നെ അയാൾക്കെതിരെ കർശന നടപടി സ്വീകരിക്കണം- കോൺഫറൻസിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
നവരാത്രിയും വരാനിരിക്കുന്ന മറ്റ് ഉത്സവങ്ങളുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലെയും ഡിഎംമാരുമായി വിഡിയോ കോൺഫറൻസിംഗിലൂടെ കൂടിക്കാഴ്ച നടത്തുകയായിരുന്നു യോഗി ആദിത്യനാഥ്. അടുത്തിടെ അലിഗഢ് സർവകലാശാലയിൽ പാലസ്തീനെയും ഹമാസിനെയും പിന്തുണച്ച് വിദ്യാർത്ഥികൾ മാർച്ച് നടത്തിയിരുന്നു, ഇതിന്റെ പശ്ചാത്തലത്തിലാണ് യോഗി സർക്കാർ നിർദേശങ്ങളുമായി രംഗത്തെത്തിയത്.
Story Highlights: Act against those spread hatred over Israel-Palestine conflict
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here