Advertisement

ഫ്രാൻസിലെ സ്കൂളിൽ കത്തി ആക്രമണം; ടീച്ചർ കൊല്ലപ്പെട്ടു, 2 പേർക്ക് ഗുരുതര പരിക്ക്

October 13, 2023
Google News 1 minute Read
Teacher killed in France school stabbing

ഫ്രാൻസിലെ പബ്ലിക് സ്കൂളിലുണ്ടായ കത്തി ആക്രമണത്തിൽ ടീച്ചർ കൊല്ലപ്പെട്ടു. വടക്കൻ നഗരമായ അറാസിൽ പ്രവർത്തിക്കുന്ന ഒരു ഹൈസ്കൂളിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. അക്രമിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വടക്കൻ നഗരമായ അറാസിലെ ‘ഗാംബെറ്റ’ ഹൈസ്കൂളിൽ പ്രാദേശിക സമയം ഏകദേശം 11:00 മണിയോടെയാണ് ആക്രമണമുണ്ടായത്. “അല്ലാഹു അക്ബർ” എന്ന് വിളിച്ചുകൊണ്ടാണ് അക്രമി ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഫ്രഞ്ച് ഭാഷാ അധ്യാപകനാണ് കൊല്ലപ്പെട്ടത്. മറ്റൊരു അധ്യാപകനും സുരക്ഷാ ജീവനക്കാരനും ആക്രമണത്തിൽ പരിക്കേറ്റു.

അക്രമിയെ പിടികൂടിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ പറഞ്ഞു. 20 വയസ് പ്രായം തോന്നിക്കുന്ന ചെചെൻ വംശജനാണ് പിടിയിലായത്. ഇയാൾ സ്കൂളിലെ മുൻ വിദ്യാർത്ഥിയാണെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അക്രമിയുടെ സഹോദരനെയും പൊലീസ് പിടികൂടിയതായി വാർത്താ ചാനലായ ബിഎഫ്എംടിവി റിപ്പോർട്ട് ചെയ്തു.

അക്രമണതിന് പിന്നിൽ തീവ്രവാദ സംഘടനകൾക്ക് ബന്ധമുണ്ടോയെന്ന് അറിയാൻ അന്വേഷണം ആരംഭിച്ചതായി ഫ്രഞ്ച് ഭീകരവിരുദ്ധ പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു. ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷത്തിനിടെ ഫ്രാൻസിലെ മുസ്ലീം, ജൂത സമുദായങ്ങൾ തമ്മിലുള്ള അന്തരീക്ഷം വഷളാകുന്നതിനിടെയാണ് ആക്രമണം.

Story Highlights: Teacher killed in France school stabbing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here