Advertisement

ട്രയംഫ് സ്‌ക്രാംബ്ലർ 400എക്‌സ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വില 2.63 ലക്ഷം

October 13, 2023
1 minute Read
Triumph Scrambler 400 X

ട്രയംഫ് സ്‌ക്രാംബ്ലർ 400എക്‌സ് ഇന്ത്യൻ വിപണിയിൽ എത്തിച്ച് ട്രയംഫ് മോട്ടോർസൈക്കിൾ. ബൈക്കിന്റെ ബുക്കിങ് ആരംഭിച്ചു. 10,000 രൂപ നൽകി വാഹനം ബുക്ക് ചെയ്യാവുന്നതാണ്. വിപണിയിൽ 2.63 ലക്ഷം രൂപയാണ് വില വരുന്നത്. ഇന്ത്യയ്ക്കകത്തും വിദേശത്തും വിൽപനയ്ക്കു വേണ്ട ട്രയംഫ് സ്‌ക്രാംബ്ലർ 400എക്‌സ് ബജാജിന്റെ മഹാരാഷ്ടയിലെ ഫാക്ടറിയിലാണ് നിർമ്മിക്കുന്നത്.

പുതിയ ഫ്രെയിമിലാണ് ട്രയംഫ് സ്‌ക്രാംബ്ലർ 400എക്‌സ് നിർമിച്ചിരിക്കുന്നത്. ന്നിൽ 43എംഎം അപ്‌സൈഡ് ഡൗൺ ബിഗ് പിസ്റ്റൺ ഫോർക്കുകൾ, പിന്നിൽ പ്രീ ലോഡ് അഡ്ജസ്റ്റുമെന്റുള്ള മോണോ ഷോക്കാണ് വരുന്നത്. 13 ലിറ്റർ കൊള്ളുന്ന ഇന്ധന ടാങ്കാണ് വരുന്നത്. . പച്ച/വെളുപ്പ്, ചുവപ്പ്/കറുപ്പ്, കറുപ്പ്/വെള്ളി നിറങ്ങളിൽ ട്രയംഫ് സ്‌ക്രാംബ്ലർ 400എക്‌സ് ലഭ്യമാണ്.

835 എംഎം ഉയരമുള്ള ട്രയംഫ് സ്‌ക്രാംബ്ലർ 400എക്‌സിന് 179 കിലോഗ്രാമാണ് ഭാരം. സ്പീഡ് 400നെക്കാൾ വില കൂടുതലുള്ള സ്ക്രാംബ്ലർ മോട്ടോർസൈക്കിൾ റോയൽ എൻഫീൽഡ് ഉൾപ്പെടെയുള്ള എതിരാളികൾക്ക് വെല്ലുവിളി ഉയർത്തും. സ്ലിപ്പർ ആന്റ് അസിസ്റ്റ് ക്ലച്ചും സ്റ്റാൻഡേർഡായി 6 സ്പീഡ് ട്രാൻസ്മിഷനുമായിട്ടാണ് ഈ ട്രയംഫ് മോട്ടോർസൈക്കിൾ വരുന്നത്.

Story Highlights: Triumph Scrambler 400x motorcycle launched in India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top