‘മുൻപത്തെ കാര്യമാണ് പറഞ്ഞത്’; പൊള്ളചിട്ടി വിമർശനത്തിൽ വിശദീകരണവുമായി എ.കെ ബാലൻ

കെഎസ്എഫ്ഇ സമ്മേളനത്തിലെ പൊള്ളചിട്ടി വിമർശനത്തിൽ വിശദീകരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ. പൊള്ളചിട്ടി കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. എങ്കിലും ഉദ്യോഗസ്ഥർക്ക് കൂടുതൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നൽകിയതാണെന്ന് എ.കെ ബാലൻ പറഞ്ഞു. ( ak balan about ksfe chitty )
കണക്കൊപ്പിക്കാൻ ഇല്ലാത്ത പേരിൽ കള്ള ഒപ്പിട്ട് ചിട്ടികൾ ഉണ്ടാക്കുന്നു. സഹകരണ മേഖലയിൽ മാത്രമല്ല ഇവിടെയും ഇ.ഡിവരും എന്നോർക്കണം. കരുവന്നൂരിന് മുമ്പ് KSFE യിൽ 25 കോടിയുടെ വെട്ടിപ്പ് നടന്നു. പത്ത് വർഷം നടന്ന തട്ടിപ്പ് ഇപ്പോഴാണ് കണ്ടുപിടിച്ചത്. അതിനാൽ നല്ല ഉത്തരവാദിത്വം ഉണ്ടാകണം എന്നായിരുന്നു എ.കെ ബാലന്റെ പരാമർശം.
സംഭവം വിവാദമായതോടെ പ്രസംഗത്തിൽ വിശദീകരണവുമായി എ.കെ ബാലൻ രംഗത്ത് എത്തി. പൊള്ളച്ചിട്ടി പരാമർശം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്ന് എ.കെ ബാലൻ പറഞ്ഞു.
അതെസമയം എ.കെ ബാലന്റെ പരാമർശത്തിൽ വിമർഷനവുമായി കേന്ദ്ര മന്ത്രി വി.മുരളീധരനും,കെ സുരേന്ദ്രനും രംഗത്ത് എത്തി.
Story Highlights: ak balan about ksfe chitty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here