Advertisement

വീണാ വിജയനെതിരായ കേസ് ലാവ്ലിൻ ഗുഡാലോചനയുടെ തുടർച്ച; എ കെ ബാലൻ

April 5, 2025
2 minutes Read
ak balan

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ എസ്എഫ്ഐഒ കുറ്റപത്രത്തിൽ പ്രതിരോധം തുടർന്ന് സിപിഐഎം. വീണയ്ക്ക് എതിരായ കേസ് ലാവ്‍ലിൻ ഗൂഡാലോചനയുടെ തുടർച്ചയെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ. പിണറായിയുടെ കുടുംബത്തിന് നേരെയുള്ള വേട്ടയാടൽ രാഷ്ട്രീയ ഗൂഡലോചനയുടെ ഭാഗമാണ്. ഇതിന് പിന്നിൽ ആരൊക്കെയാണെന്ന് പുറത്തു വരുമെന്നും കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ ഈ നടപടി പിണറായി യുടെ സ്വീകര്യത വർധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിൽ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ സൂക്ഷ്മ പരിശോധന ഇന്ന് തുടങ്ങും. എറണാകുളം സെഷൻസ് കോടതിയുടെ പരിഗണനയിലാണ് റിപ്പോർട്ടുള്ളത്. മുഖ്യമന്ത്രിയുടെ മകൾ വീണ, എക്സാലോജിക് കമ്പനി, സിഎംആർഎൽ ഉടമ ശശിധരൻ കർത്ത അടക്കമുള്ളവർക്ക് എതിരയാണ് കുറ്റപത്രം. എസ്‌എഫ്‌ഐ‌ഒ ഡപ്യൂട്ടി ഡയറക്ടർ എം അരുൺ പ്രസാദിന്‍റെ നേതൃത്വത്തിലുളള അന്വേഷണസംഘമാണ് കൊച്ചിയിലെ കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുക.

Read Also: മാസപ്പടി കേസ്; എസ്‌എഫ്‌ഐ‌ഒ കുറ്റപത്രത്തിന്റെ സൂക്ഷ്മ പരിശോധന ഇന്ന് തുടങ്ങും

മാസപ്പടി കേസിൽ പ്രോസിക്യൂഷൻ അനുമതി ലഭിച്ചതോടെ വീണ വിജയൻ്റെ അറസ്റ്റിന് സാധ്യതയേറിയിരിക്കുകയാണ്. വിചാരണ നടപടികൾക്ക് തൊട്ടുമുൻപായി എസ്എഫ്ഐഒ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തണം. വീണ അടക്കമുള്ളവർക്ക് ഉടൻ എസ്എഫ്ഐഒ ഉടൻ സമൻസ് അയക്കും. ഇതിനിടെ കേസിൽ എസ്എഫ്ഐഒ റിപ്പോർട്ടു മൂന്നുമാസം മുമ്പ് തയ്യാറായിരുന്നതായാണ് വിവരം. ഡൽഹി ഹൈക്കോടതിയിലെ കേസ് നടക്കുമ്പോൾ തന്നെ പ്രോസിക്യൂഷൻ അനുമതിക്കായി റിപ്പോർട്ട് കേന്ദ്ര കോർപ്പറേറ്റ് കാര്യമന്ത്രാലയത്തിന് എസ്എഫ്ഐഒ സമർപ്പിച്ചിരുന്നു. കേന്ദ്ര കോർപ്പറേറ്റ് കാര്യമന്ത്രാലയം പച്ചക്കൊടി കാട്ടുകയും ഡൽഹി ഹൈക്കോടതി സ്റ്റേ ആവശ്യം തള്ളുകയും ചെയ്തതോടെ നടപടികൾ വേഗത്തിൽ ആക്കുകയായിരുന്നു.

Story Highlights : Case against Veena Vijayan is a continuation of Lavlin’s conspiracy; AK Balan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top