Advertisement

വീട്ടിൽ ഉറങ്ങുകയായിരുന്ന 19 കാരനെ വെട്ടിക്കൊന്നു; കൊലപാതകം യൂട്യൂബ് പ്രശസ്തിയുടെ പേരിലെന്ന് കുടുംബം

October 14, 2023
Google News 1 minute Read
Bihar man killed while sleeping at home

വീട്ടിൽ ഉറങ്ങുകയായിരുന്ന 19 കാരനെ വെട്ടിക്കൊന്നു. ബീഹാറിലെ നളന്ദയിലാണ് സംഭവം. വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ മൂർച്ചയുള്ള ആയുധം കൊണ്ട് ആക്രമിച്ച ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. യൂട്യൂബ് പ്രശസ്തിയുടെ പേരിലാണ് കൊലപാതകമെന്ന് കുടുംബം ആരോപിച്ചു.

ഹരാധൻ എന്ന 19 കാരനാണ് കൊല്ലപ്പെട്ടത്. പിതാവിന്റെ മരണശേഷം അമ്മയെയും രണ്ട് സഹോദരിമാരെയും നോക്കിയിരുന്നത് ഹരാധനാണ്. ട്യൂഷനും യൂട്യൂബ് വീഡിയോകളിൽ നിന്നുള്ള വരുമാനവും കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. പന്ത്രണ്ടാം ക്ലാസ് പാസായ ശേഷം ബിരുദത്തിന് പഠിക്കുകയായിരുന്നു ഹരാധൻ.

വെള്ളിയാഴ്ച രാത്രി സഹോദരന്റെ മുറിയിലെ ഫാൻ അണയ്ക്കാൻ സഹോദരി എഴുന്നേറ്റപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. പെൺകുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാരും അയൽക്കാരും ഓടിയെത്തി. വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴുത്ത് ഉൾപ്പെടെ തലയുടെ വിവിധ ഭാഗങ്ങളിൽ മൂർച്ചയേറിയ ആയുധം കൊണ്ടുള്ള പരിക്കുകൾ ഉണ്ടെന്ന് പൊലീസ്.

ഉറങ്ങിക്കിടന്ന വീട്ടിലെ മറ്റ് അംഗങ്ങൾ പോലും അറിയാത്ത വിധത്തിലാണ് ക്രിമിനലുകൾ കൊലപാതകം നടത്തിയത്. ഡോഗ് സ്‌ക്വാഡിനെയും എഫ്‌എസ്‌എൽ ടീമിനെയും വിളിച്ചിട്ടുണ്ടെന്നും രാഹുയി പൊലീസ് സ്‌റ്റേഷൻ ഇൻ ചാർജ് അമിത് കുമാർ പറഞ്ഞു.

Story Highlights: Bihar man killed while sleeping at home

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here