ഒറ്റക്കുതിപ്പിന് വളരെ ഉയര്‍ന്ന് സ്വര്‍ണവില; പവന് 1,120 രൂപയുടെ വര്‍ധന; ഇന്നത്തെ വിലയറിയാം…

ഒറ്റക്കുതിപ്പിന് വളരെ ഉയര്‍ന്ന് സംസ്ഥാനത്തെ സ്വര്‍ണവില. ഒരു ദിവസം കൊണ്ട് പവന് 1120 രൂപയുടെ വര്‍ധനവാണ് സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. സ്വര്‍ണം ഗ്രാമിന് 140 രൂപ വീതവും വര്‍ധിച്ചു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില്‍പ്പന വില 44,320 രൂപയായി. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5540 രൂപയുമായി. (Gold Price Record Hike Kerala updates)
രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് സ്വര്‍ണവില ഒറ്റയടിയ്ക്ക് ഈ വിധത്തില്‍ കുതിയ്ക്കുന്നത്. പവന് അപൂര്‍വമായി മാത്രമേ ആയിരത്തിലധികം വര്‍ധന ഒറ്റയടിയ്ക്ക് രേഖപ്പെടുത്താറുള്ളൂ. അതില്‍ തന്നെ ഒറ്റയടിയ്ക്ക് 1120 രൂപ വര്‍ധിക്കുന്നത് ഇതാദ്യമായാണ്. ഇതിനുമുന്‍പ് ഒരു ദിവസം രണ്ട് തവണയായി 1200 രൂപ സ്വര്‍ണത്തിന് വര്‍ധിച്ചിരുന്നു.
സാധാരണ വെള്ളിയുടെ വിലയും ഗ്രാമിന് 2 രൂപ എന്ന നിലയില്‍ വര്‍ധിച്ചിട്ടുണ്ട്. സാധരണ വെള്ളി ഗ്രാമിന് 77 രൂപയും ഹാള്‍മാര്‍ക്ക് വെള്ളി ഗ്രാമിന് 103 രൂപയിലുമാണ് സംസ്ഥാനത്ത് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
Story Highlights: Gold Price Record Hike Kerala updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here