Advertisement

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് ഏകദിന മാധ്യമ സെമിനാർ ഒക്ടോബർ 22 ന്

October 14, 2023
2 minutes Read
India Press Club North Texas One Day Media Seminar on October 22

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ ആഭിമുഖ്യത്തിൽ ഏകദിന മാധ്യമ സെമിനാർ ഡാലസിൽ സംഘടിപ്പിക്കുന്നു. ഒക്ടോബർ 22 ഞായറാഴ്ച വൈകിട്ട് 5:30 ന് ഗാർലൻഡിൽ ഉള്ള കേരള അസോസിയേഷൻ മന്ദിരത്തിൽ വച്ചാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

ആനുകാലിക പ്രസക്തമായ സാമൂഹിക- രാഷ്ട്രീയ വിഷയങ്ങളെ അധികരിച്ച് ചർച്ച ഉണ്ടായിരിക്കും. ട്വന്റി ഫോർന്യൂസ് എഡിറ്റർ ഇൻ ചാർജ് പി.പി. ജെയിംസും, ട്വന്റി ഫോർന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ വി. അരവിന്ദും സെമിനാറിൽ വിശിഷ്ടാതിഥികളാകും.

അമേരിക്കയിലെ മാധ്യമ പ്രവർത്തകരായ എബ്രഹാം തെക്കേമുറി ,ജോയിച്ചൻ പുതുകുളം ,ജേക്കബ് റോയ് ,സിംസൺ കളത്ര, ജോർജ് കാക്കനാട്ട് ,എബ്രഹാം മാത്യു (കൊച്ചുമോൻ), ജിൻസ്മോൻ സക്കറിയ എന്നിവർ ആശംസകൾ നേർന്ന് പ്രസംഗിക്കും. ഇവരെ കൂടാതെ സാംസ്കാരിക- രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും. സമ്മേളനത്തിന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ ഭരണ സമിതി അംഗങ്ങളായ സിജു വി. ജോർജ്ജ്, അഞ്ജു ബിജിലി, സാം മാത്യു, ബെന്നി ജോൺ, പ്രസാദ് തീയാടിക്കൽ, സണ്ണി മാളിയേക്കൽ, പി.പി.ചെറിയാൻ, ബിജിലി ജോർജ്ജ്, ടി.സി. ചാക്കോ എന്നിവർ നേതൃത്വം നൽകും. വടക്കേ അമേരിക്കയിലെ എല്ലാ മാധ്യമ പ്രവർത്തകരുടേയും, സാമൂഹിക സാംസ്കാരിക സാഹിത്യ പ്രവർത്തകരുടേയും സാന്നിധ്യ സഹകരണം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Story Highlights: India Press Club North Texas One Day Media Seminar on October 22

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top