Advertisement

‘വിഴിഞ്ഞത്തിന് ഒരാളുടെ പേര് മാത്രം നൽകുന്നത് അനീതി, പ്രദേശത്തെ ജനങ്ങൾക്കാണ് എല്ലാ പങ്കും’; മന്ത്രി അഹമ്മദ് ദേവർകോവിൽ

October 15, 2023
1 minute Read

വിഴിഞ്ഞം പദ്ധതി പിണറായി സർക്കാർ പൊടി തട്ടിയെടുത്തു യാഥാർഥ്യമാക്കിയെന്ന്
തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാക്കിയത് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാ ശക്തികൊണ്ടാണ്. ഉമ്മൻ ചാണ്ടി കരാറിൽ ഒപ്പ് വെച്ചുവെച്ചു, പക്ഷേ പ്രവർത്തനങ്ങൾ പല കാരണങ്ങളാൽ വൈകി. തുടർന്ന് പദ്ധതി പൊടി തട്ടിയെടുത്തു യാഥാർഥ്യമാക്കിയത് പിണറായി സർക്കാരാണെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.

പ്രയാസ ഘട്ടങ്ങളിൽ പോലും തുക നൽകി. ഒരാളുടെ പേര് മാത്രം നൽകുന്നത് മറ്റുള്ളവരോട് ചെയ്യുന്ന അനീതിയാണ്.വിഴിഞ്ഞം പ്രദേശത്തെ ജനങ്ങൾക്കാണ് എല്ലാ പങ്കും. അത് കൊണ്ടാണ് വിഴിഞ്ഞം പോർട്ട്‌ തിരുവനന്തപുരം എന്ന പേര് നൽകിയത്. രാഷ്ട്രീയ താല്പര്യം വെച്ച് പലർക്കും പലതും പറയാം.
പൊതുവികാരം മാത്രമേ സർക്കാരിന് പരിഗണിക്കാൻ കഴിയുകയുള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി.

മത്സ്യതൊഴിലാളികളെ കൂടുതൽ പരിഗണിക്കും.സർക്കാർ സമന്വയത്തിന്റെ പാതയിലാണ്. വലിയ പ്രശ്നമുണ്ടാകുമെന്ന് പലരും കരുതി. എന്നാൽ സർക്കാർ മത്സ്യതൊഴിലാളികളുടെ വികാര വിചാരങ്ങൾ ഉൾക്കൊണ്ടു. ആവശ്യങ്ങൾ ഘട്ടം ഘട്ടമായി പരിഹരിച്ചു വരികയാണ്. എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു മുന്നോട്ടു പോകും. ഏതൊരു പദ്ധതി വരുമ്പോഴും ആശങ്കയുണ്ടാകുന്നത് സ്വാഭാവികമാണെന്നും അത്തരം ആശങ്കകൾ വിഴിഞ്ഞത്ത്‌ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: Ahamed devarkovil about vizhinjam port project

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top