Advertisement

ആലപ്പുഴയിൽ നാലുവയസ്സുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു

October 15, 2023
2 minutes Read
father committed suicide after killing a four-year-old boy in Alappuzha

ആലപ്പുഴ മാന്നാറിൽ നാല് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം 34 കാരനായ പിതാവ് ആത്മഹത്യ ചെയ്തു. മാന്നാർ കുട്ടമ്പേരൂർ കൃപാ സദനത്തിൽ മിഥുൻ കുമാറാണ് നാല് വയസ്സുള്ള മകൻ ഡെൽവിൻ ജോണിനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. സംഭവത്തിൽ മാന്നാർ പൊലീസ് അന്വേഷണം ആരംഭിച്ചു.

മിഥുന്റെ മാതാപിതാക്കൾ പള്ളിയിൽ പോയി തിരിച്ചെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഇയാൾ തൂങ്ങിമരിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മിഥുന്റെ കൈ ഞരമ്പും കത്തി ഉപയോഗിച്ച് മുറിഞ്ഞിട്ടുണ്ട്. ഇയാളുടെ ഭാര്യ സെലിൻ വിദേശത്താണ്. ഭാര്യയുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നതായി സൂചനയുണ്ടെന്ന് പൊലീസ് പറഞ്ഞു.

എന്നാൽ കൊലപാതകത്തിന്റെയും ആത്മഹത്യയുടെയും കാരണം സംബന്ധിച്ച് വ്യക്തതയില്ല. നിലവിൽ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. ചെങ്ങന്നൂർ ഡിവൈഎസ്പി എം.കെ ബിനുകുമാർ, മാന്നാർ പൊലീസ് ഇൻസ്പെക്ടർ ജോസ് മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ശാസ്ത്രീയ പരിശോധനകൾക്കായി ഫോറൻസിക് വിദഗ്ധരും സ്ഥലത്തുണ്ട്.

Story Highlights: father committed suicide after killing a four-year-old boy in Alappuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top