Advertisement

ശക്തമായ മഴ; തിരുവനന്തപുരം ജില്ലയിൽ തുറന്നത് 21 ദുരിതാശ്വാസ ക്യാമ്പുകൾ

October 15, 2023
Google News 2 minutes Read
heavy rain; 21 relief camps were opened in Thiruvananthapuram district

ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ ആകെ 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ക്യാമ്പുകളിൽ ആകെയുള്ളത് 875 പേരാണ്.
ഏറ്റവും കൂടുതൽ ക്യാമ്പുകൾ തിരുവനന്തപുരം താലൂക്കിലാണ് (16 കമ്പുകൾ). ഇവിടെ 580 പേരാണുള്ളത്. ജില്ലയിൽ 6 വീടുകൾ പൂർണ്ണമായും 11 വീടുകൾ ഭാഗികമായും തകർന്നെന്നാണ് ഔദ്യോഗിക കണക്ക്. ചിറയിൻകീഴ് താലൂക്കിൽ നാല് ക്യാമ്പുകളിലായി 249 പേരെയും വർക്കല താലൂക്കിൽ ഒരു ക്യാമ്പിലായി 46 പേരെയും മാറ്റിപാർപ്പിച്ചു.

തിരുവനന്തപുരം താലൂക്ക്

കടകംപള്ളി വില്ലേജിൽ മൂന്ന് ക്യാമ്പുകളാണുള്ളത്. വെട്ടുകാട് സെന്റ് മേരീസ് എൽ.പി.എസ്, കരിക്കകം ഗവ.എച്ച്.എസ്, വേളി യൂത്ത് ഹോസ്റ്റൽ എന്നിവിടങ്ങളിലായി 36 പേരെ മാറ്റിപാർപ്പിച്ചു.

പട്ടം വില്ലേജിൽ കേദാരം ലൈൻ എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ 56 പേരെയും തേക്കുംമൂട് താത്കാലിക ക്യാമ്പിൽ 260 പേരെയും, കുന്നുകുഴി ഗവൺമെന്റ് എൽപിഎസിൽ 26 പേരെയും മാറ്റി പാർപ്പിച്ചിട്ടുണ്ട്. മേക്കേപ്പട്ടം ഗവൺമെന്റ് എൽ.പി.എസിലും ക്യാമ്പ് തുറന്നെങ്കിലും ആളുകൾ എത്തിയിട്ടില്ല.

ആറ്റിപ്ര വില്ലേജിൽ കാട്ടിൽ എൽ.പി.എസിൽ 10 പേരെയും പൗണ്ട്കടവ് മോസ്‌കിൽ 38 പേരെയും മാറ്റി പാർപ്പിച്ചു. കല്ലിയൂർ വില്ലേജിൽ പൂങ്കുളം സ്‌കൂളിൽ 18 കുടുംബങ്ങളിലെ 40 പേരും വെള്ളായണി എം.എൻ.എൽ.പി.എസിൽ 40 പേരും ക്യാമ്പിലുണ്ട്. തിരുവല്ലം വില്ലേജിൽ പാച്ചല്ലൂർ ഗവൺമെന്റ് എൽ.പി.എസിൽ 6 പേരെ മാറ്റി പാർപ്പിച്ചു.

പള്ളിപ്പുറം വില്ലേജിൽ ആലുംമൂട് എൽ.പി.എസിൽ 14 കുടുംബങ്ങളിൽ നിന്നായി 46 പേരുണ്ട്. 25 പുരുഷന്മാരും 16 സ്ത്രീകളും അഞ്ച് കുട്ടികളും ഉൾപ്പെടുന്നു. കരിച്ചാൽ സ്‌കൂളിൽ ക്യാമ്പ് തുറന്നെങ്കിലും ആളുകൾ എത്തിയിട്ടില്ല. വെയിലൂർ വില്ലേജിൽ പഞ്ചായത്ത് ഇൻഡോർ സ്‌റ്റേഡിയത്തിൽ 14 പുരുഷന്മാരും ഏഴ് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ 22 പേരെ മാറ്റി പാർപ്പിച്ചു. പേട്ട വില്ലേജിൽ ഈഞ്ചക്കൽ ഗവൺമെന്റ് യു.പി.എസിൽ ക്യാമ്പ് തുറന്നെങ്കിലും ആളുകൾ എത്തിയിട്ടില്ല.

ചിറയിൻകീഴ് താലൂക്ക്

ആറ്റിങ്ങൽ വില്ലേജിൽ മുല്ലേശ്ശേരി എൽ.പി.എസിൽ നാല് കുടുംബങ്ങളിലായി 15 പേരാണ് ക്യാമ്പിലുള്ളത്. കിഴുവില്ലം വില്ലേജിൽ പുറവൂർ എസ്.വി യു.പി.എസിൽ ആറ് കുടുംബങ്ങളിലെ 28 പേരാണുള്ളത്. പടനിലം എൽ.പി.എസിൽ രണ്ട് കുടുംബങ്ങളിലെ ആറ് പേർ ക്യാമ്പിലുണ്ട്. ചിറയിൻകീഴ് വില്ലേജിൽ ശാർക്കര യു.പി.എസിൽ 41 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.

വർക്കല താലൂക്ക്

ഇടവ വില്ലേജിൽ വെൺകുളം ഗവൺമെന്റ് എൽ.പി.എസിൽ ഒൻപത് കുടുംബങ്ങളിലായി 46 പേരെ മാറ്റിപാർപ്പിച്ചു.

Story Highlights: heavy rain; 21 relief camps were opened in Thiruvananthapuram district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here