ഇവി9 എസ്‌യുവിയുടെ ചെറുപതിപ്പ്; ഇവി5 എസ്‌യുവിയുടെ വിശദാംശങ്ങൾ പുറത്തുവിട്ട് കിയ

ദക്ഷിണ വാഹന നിർമാതാക്കളായ കിയയുടെ മൂന്നാമത്തെ വൈദ്യുത കാർ ഇവി5 എസ്‌യുവിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടു. രൂപഭാവങ്ങളിൽ കിയയുടെ ഇവി9 എസ്‌യുവിയുടെ ചെറുപതിപ്പാണ് ഇവി5. ചെങ്കുഡു മോട്ടോർ ഷോയിൽ കിയ ഇവി5ന്റെ രൂപം അനാവരണം ചെയ്തിരുന്നു. 2025ൽ ഇവി4 സെഡാന് ഒപ്പമായിരിക്കും ഇവി 5 വിപണിയിലെത്തുക.(Kia Reveals The Specifications Of EV5 )
ചെറു എസ്‌യുവിയായ ഇവി3 അതിനു മുൻപ് പുറത്തിറക്കും. വി9 എന്നിവയെ പോലെ ഇവി5 അടിസ്ഥാനമാക്കിയിരിക്കുന്നത് ഇ-ജിഎംപി ഇവി പ്ലാറ്റ്‌ഫോമാണ്. സ്റ്റാൻഡേഡ്, ലോങ് റേഞ്ച്, ലോങ് റേഞ്ച് എഡബ്ല്യുഡി എന്നിങ്ങനെ മൂന്നു വിഭാഗത്തിലായാണ് ഇവി5 പുറത്തിറങ്ങുന്നത്. സ്റ്റാൻഡേഡ് രണ്ടു തരം ബാറ്ററികളിൽ ലഭ്യമാണ്.
ഇവി5 സ്റ്റാൻഡേഡ് വകഭേദത്തിന് 530 കിലോമീറ്ററാണ് റേഞ്ച്. ലോങ് റേഞ്ച് ഇവി5 ൽ 81 ബാറ്ററിയും 217bhp ഇലക്ട്രിക് മോട്ടോറുമാണുള്ളത്. 720 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.
ലോങ് റേഞ്ച് AWD വേരിയന്റിൽ ലോഹ് റേഞ്ചിന്റെ അതേ ബാറ്ററിയാണുള്ളത്. 650 കിലോമീറ്ററാണ് റേഞ്ച്.ഇവി5 ലെ ബാറ്ററി അതിവേഗം ചാർജു ചെയ്യാനാവുന്നതാണ്. വെറും 27 മിനിറ്റുകൊണ്ട് 30 ശതമാനത്തിൽ നിന്നു 80 എത്തും. ഉയർന്ന ചൂടും തണുപ്പും കൈകാര്യം ചെയ്യാൻ ഈ ബാറ്ററിക്ക് കഴിയും.
Story Highlights: Kia Reveals The Specifications Of EV5
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here