മദീന സിയാറത്ത് പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലപ്പുറം സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു

ഉംറയും മദീന സിയാറയും കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കാൻ ജിദ്ദ എയർപോർട്ടിലേക്ക് പോകുന്നതിനിടെ മലപ്പുറം സ്വദേശിനി മരിച്ചു. കണ്ണമംഗലം മേമാട്ടുപാറ സ്വദേശി പുള്ളാട്ട് മുജീബിന്റെ ഭാര്യ ഖദീജ കെ.കെ (34) യാണ് മരിച്ചത്. മദീന സിയാറത്ത് പൂർത്തിയാക്കി നാട്ടിലേക്കുള്ള വിമാനം കയറാനായി ജിദ്ദ എയർപോർട്ടിലേക്ക് വരുന്നതിനിടെ ബസിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മയ്യിത്ത് മദീനയിൽ മറവ് ചെയ്യുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഏക മകൻ: ഹാഫിള് റിള് വാൻ.
Story Highlights: Native of Malappuram died due to heart attack in Jeddah
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here