ഇന്ത്യ-പാക് അതിർത്തിക്ക് സമീപം പാകിസ്ഥാൻ ഡ്രോൺ; BSF അന്വേഷണം തുടങ്ങി

ഇന്ത്യ-പാക് അതിർത്തിക്ക് സമീപം പാകിസ്ഥാൻ ഡ്രോൺ കണ്ടെത്തി. പഞ്ചാബിലെ ഫിറോസ്പൂരിലെ അതിർത്തിയിൽ നിന്നാണ് പാക് ഡ്രോൺ കണ്ടെത്തിയത്. പ്രദേശത്തെ ഒരു പാടത്തു നിന്നാണ് അതിർത്തി രക്ഷാ സേന ഡ്രോൺ കണ്ടെത്തിയത്. സംഭവത്തിൽ ബി.എസ്.എഫ് അന്വേഷണം ആരംഭിച്ചു.
ഡിജെഐ മാട്രിസ് 300 ആർടികെ വിഭാഗത്തിൽ പെടുന്ന ക്വാഡ്കോപ്റ്റർ ഡ്രോണാണ് കണ്ടെത്തിയത്. ഫിറോസ്പൂർ അതിർത്തിക്ക് സമീപത്തെ ഛക് ബാങ്കെ വാല ഗ്രാമത്തിൽ ശനിയാഴ്ച നടത്തിയ തിരച്ചിലിൽ ഒരു നെൽവയലിൽ നിന്നാണ് ഡ്രോൺ കണ്ടെടുത്തതെന്ന് ബിഎസ്എഫ് പറഞ്ഞു.
Story Highlights: Pakistani Drone Found Near Indo-Pak Border In Punjab
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement