Advertisement

കാട് കയറാതെ പടയപ്പ; കാട്ടാനയെ പ്രകോപിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

October 15, 2023
Google News 1 minute Read

കുണ്ടള മൂന്നാർ എസ്റ്റേറ്റ് റോഡിൽ ഇറങ്ങിയ പടയപ്പ ആളുകളെ തടഞ്ഞു. കാട് കയറാതെ പടയപ്പ കുണ്ടള എസ്റ്റേറ്റിൽ തുടരുകയാണ്. നാട്ടുകാർ ഓടിക്കാൻ ശ്രമിച്ചിട്ടും ജനവാസ മേഖലയിൽ തന്നെ തമ്പടിച്ചിരിക്കുകയാണ് പടയപ്പ.

നാട്ടുകാർ പടയപ്പയെ പ്രകോപിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഒരു കൂട്ടം ചെറുപ്പക്കാരാണ് പ്രകോപനമുണ്ടാക്കിയത്. ബഹളം വച്ചതോടെ ഇവർക്ക് നേരെ കാട്ടാന തിരിഞ്ഞു.

മൂന്നാർ മറയൂർ റോഡിൽ കന്നിമല, നയമക്കാട് എസ്റ്റേറ്റ് ഭാഗത്താണ് പടയപ്പയെ സാധാരണ കണ്ടുവന്നത്. എന്നാൽ, സമീപ നാളുകമായി ടോപ് സ്റ്റേഷനിലേക്കുള്ള വഴിയിൽ ചെണ്ടുവരൈ, എല്ലപ്പെട്ടി തുടങ്ങിയ എസ്റ്റേറ്റ് ഭാഗങ്ങളിൽ പടയപ്പ എത്തിയിരുന്നു. രണ്ടാഴ്ചമുമ്പ് സൈലൻറ് വാലി എസ്റ്റേറ്റിലിറങ്ങിയ പടയപ്പ റേഷൻകട തകർത്തിരുന്നു.

Story Highlights: Wild elephant padayappa Munnar road

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here