ഗ്രൗണ്ടിൽ നിസ്കാരം നടത്തി; മുഹമ്മദ് റിസ്വാനെതിരെ ഐസിസിയിൽ പരാതി നൽകി ഇന്ത്യൻ അഭിഭാഷകൻ

ഏകദിന ലോകകപ്പിൽ നെതർലൻഡ്‌സിനെതിരായ മത്സരത്തിൽ ഗ്രൗണ്ടിൽ നിസ്‌കരിച്ച പാകിസ്താൻ താരം മുഹമ്മദ് റിസ്വാനെതിരെ പരാതി. സുപ്രീം കോടതി അഭിഭാഷകൻ വിനീത് ജിൻഡാലാണ് താരത്തിനെതിരെ ഐസിസിയിൽ പരാതി നൽകിയത്. (Indian lawyer files complaint with icc against mohammad rizwan)
മതപരമായ ആചാരങ്ങൾ ക്രിക്കറ്റിന്റെ സൗന്ദര്യത്തെ നശിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. നിരവധി ഇന്ത്യക്കാരുടെ മുന്നിൽ പ്രാർത്ഥനകൾ നടത്തുന്നത് താൻ ഒരു മുസ്ലീമാണെന്ന് കാണിക്കാനാണ്, അത് കായികരംഗത്തെ സ്വാധീനിക്കുമെന്ന് ജിൻഡാൽ വെളിപ്പെടുത്തി.
ഗ്രൗണ്ടിൽ പ്രാർത്ഥന നടത്തുകയും ശ്രീലങ്കയ്‌ക്കെതിരായ തന്റെ പ്രകടനം ഗാസയ്‌ക്ക് സമർപ്പിക്കുകയും ചെയ്‌തത് മതപരവും രാഷ്ട്രീയവുമായ പ്രത്യയശാസ്‌ത്രത്തോടുള്ള തന്റെ ശക്തമായ ചായ്‌വിനെ അടിവരയിടുന്നതായും ജിൻഡാൽ തന്റെ പരാതിയിൽ പരാമർശിച്ചു.
അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-പാകിസ്താൻ ഏറ്റുമുട്ടലിൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ‘ജയ് ശ്രീറാം’ വിളികളാൽ റിസ്‌വാനെ വലച്ചിരുന്നു.
പാക് ക്രിക്കറ്റ് അവതാരക സൈനബ് അബ്ബാസിനെതിരെയും ഇയാൾ കോടതി പരാതി നൽകിയിരുന്നു. ഇയാളുടെ പരാതിയെ തുടർന്ന അവതാരകക്കെതിരെ കോടതി കേസെടുത്തിരുന്നു. ഹിന്ദു വിരുദ്ധ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇയാൾ പരാതി നൽകിയത്.
Story Highlights: Indian lawyer files complaint with icc against mohammad rizwan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here