സമസ്തയുമായി ഭിന്നതയില്ല; പ്രസ്താവനാ യുദ്ധം അവസാനിപ്പിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സമസ്തയുമായി തര്‍ക്കങ്ങളില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. സമസ്തയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കും. പ്രസ്താവനാ യുദ്ധം അവസാനിപ്പിക്കണം. വിഷയത്തില്‍ പരസ്യ പ്രസ്താവന നടത്തേണ്ടെന്ന നിലപാട് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
സമസ്തയും ലീഗുമായുള്ള തര്‍ക്കം അടഞ്ഞ അധ്യായമാണ്. സമസ്തയും ലീഗും തമ്മിലുള്ള ബന്ധം ശക്തമാണെന്ന് സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും വ്യക്തമാക്കിയതാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എസ്‌കെഎസ്എസ്എഫ് സംസ്ഥാന അധ്യക്ഷനെതിരായ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമിന്റെ പരാമര്‍ശത്തിലാണ് വിവാദങ്ങള്‍. പ്രതിഷേധമുയര്‍ന്നതോെ അനുനയ നീക്കവുമായി പിഎംഎ സലാം തന്നെ രംഗത്തെത്തി. പാണക്കാട് ഹമീദലി ശിഹാബ് തങ്ങളെ സലാം ഫോണില്‍ ബന്ധപ്പെട്ടു. തന്റെ പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടതെന്നാണ് സലാമിന്റെ വിശദീകരണം
ഇപ്പോഴത്തെ എസ്‌കെഎസ്എസ്എഫ് സംസ്ഥാന അധ്യക്ഷനെ ആര്‍ക്കെങ്കിലും അറിയുമോ എന്നായിരുന്നു പിഎംഎ സലാമിന്റെ വിവാദ പരാമര്‍ശം. സലാം ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുകയാണന്ന് എസ്‌കെഎസ്എസ്എഫ് കുറ്റപ്പെടുത്തി. സമസ്തക്ക് എതിരെ രംഗത്ത് വന്നാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പും നല്‍കി. ഇതിന് പിന്നാലെയാണ് സലാമും കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചത്.
Story Highlights: No issue with muslim league and samasta says PK Kunhalikkutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here