Advertisement

തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ; ക്യാമ്പുള്ള സ്‌കൂളുകള്‍ക്ക് നാളെ അവധി

October 17, 2023
Google News 2 minutes Read
Heavy rain at Thiruvananthapuram

തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ. നഗര, ഗ്രാമീണ, മലയോര മേഖലകളില്‍ കനത്ത മഴ തുടരുന്നു. നഗരത്തില്‍ മണിക്കൂറുകളായി പെയ്യുന്ന കനത്ത മഴയില്‍ വെള്ളക്കെട്ട് അതിരൂക്ഷമാണ്. വിതുരയില്‍ വാമനപുരം നദി കരകവിഞ്ഞു. പൊന്നാംചുണ്ട് പാലം മുങ്ങി. പൊഴിയൂരില്‍ തീരദേശ മേഖലയില്‍ കടലാക്രമണം രൂക്ഷമാണ്.(Heavy rain at Thiruvananthapuram)

അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരത്ത് ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ അവധിയാണ്.

നെയ്യാറ്റിന്‍കരയിലും അഗസ്ത്യ വനമേഖലയിലും കനത്ത മഴയാണ്. ധനുവച്ചപുരം-ഉദിയന്‍കുളങ്ങര റോഡില്‍ ശക്തമായ മഴയില്‍ മരം കടപുഴകി വീ
ണ് ഗതാഗതം തടസപ്പെട്ടു.

Story Highlights: Heavy rain at Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here