ജിഐപിഎല്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തികരിച്ചെന്ന വ്യാജേന ടോള്‍ പിരിവ് നടത്തി: ഗുരുതര കണ്ടെത്തലുകളുമായി ഇ ഡി

തൃശൂര്‍ പാലിയേക്കരയിലെ ടോള്‍ പിരിവുമായി ബന്ധപ്പെട്ട് ഗുരുതര കണ്ടെത്തലുമായി ഇഡി. കരാര്‍ കമ്പനിയായ ജിഐപിഎല്‍, റോഡ് നിര്‍മ്മാണം പൂര്‍ത്തികരിച്ചെന്ന വ്യാജേന ടോള്‍ പിരിവ് നടത്തിയതായി ഇഡി വ്യക്തമാക്കി. ടോള്‍ പിരിവില്‍ നിന്ന് ലഭിച്ച തുക മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിച്ചതായി കണ്ടെത്തിയ ഇ.ഡി കരാര്‍ കമ്പനിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. (GIPL collected tolls on the pretense of completing road construction: ED)
പാലിയേക്കര ടോണ്‍ പിരിവിലെ കരാര്‍ കമ്പനിയായ ജിഐപിഎല്ലും സബ് കോണ്‍ട്രാക്ടറായ കെഎംസി കണ്‍സ്ട്രക്ഷന്‍സ് ലിമിറ്റഡും പദ്ധതി പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് കൈക്കലാക്കിയത് വളഞ്ഞ വഴിയിലൂടെയാണ്. പദ്ധതി പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് വേഗം ലഭിക്കുന്നതിന് ദേശീയപാത അതോറിറ്റിയിലെ ഉദ്യോഗസ്ഥര്‍ സഹായം ചെയ്തു. നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാതെയാണ് പാലിയേക്കരയിലെ ടോള്‍ പിരിവ് തുടങ്ങിയതെന്നും ഇഡി വ്യക്തമാക്കുന്നു.
പദ്ധതി സ്ഥലത്ത് പരസ്യത്തിന് സ്ഥലം വിട്ടുനല്‍കി കമ്പനി അനധികൃതമായി വരുമാനം ഉണ്ടാക്കിയതായി ഇഡി അന്വേഷണത്തില്‍ കണ്ടെത്തി. 125.21 കോടി രൂപയാണ് ഇതിലൂടെ ജിഐപിഎല്‍ നേടിയത്. ടോള്‍ പിരിവില്‍ നിന്ന് ലഭിച്ച തുക മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിച്ചതായും തെളിഞ്ഞിട്ടുണ്ട്. റെയ്ഡിന് പിന്നാലെ ജിഐപിഎല്ലിന്റെ 125.21 കോടി രൂപയുടെ ബാങ്ക് ബാലന്‍സും സ്ഥിര നിക്ഷേപങ്ങളും, കെഎംസി കണ്‍സ്ട്രക്ഷന്‍സിന്റെ 1.37 കോടി രൂപയുടെ ബാങ്ക് ബാലന്‍സും ഇഡി മരവിപ്പിച്ചു.
Story Highlights: GIPL collected tolls on the pretense of completing road construction: ED
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here