Advertisement

പ്രശ്‌നങ്ങളിൽ ഇന്ത്യ മധ്യസ്ഥത വഹിക്കണം; പലസ്തീൻ ജനതയുടെ ആശങ്ക പ്രധാനമന്ത്രിയെ അറിയിച്ച് കാന്തപുരം

October 18, 2023
Google News 2 minutes Read

പലസ്തീൻ ജനതയുടെ ആശങ്ക പ്രധാനമന്ത്രിയെ അറിയിച്ച് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. പശ്ചിമേഷ്യ നിലവിൽ അനുഭവിക്കുന്ന പ്രശ്‌നങ്ങളിൽ ഇന്ത്യ മധ്യസ്ഥത വഹിക്കണം. പലസ്തീൻ മുഫ്‌തിയുമായി നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷമാണ് കത്തയച്ചത്.

സംഘർഷത്തിൽ ഇന്ത്യൻ നിലപാടിൽ നന്ദിയറിയിച്ച പലസ്തീൻ മുഫ്‌തിയുടെ സന്ദേശവും കൈമാറി. പശ്ചിമേഷ്യ നിലവിൽ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ മധ്യസ്ഥത വഹിക്കണമെന്നും ശാശ്വത പരിഹാരത്തിനായി ഇടപെടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ആഗോള വിഷയങ്ങളിൽ ഇന്ത്യ മുൻകാലങ്ങളിൽ സ്വീകരിച്ച ചേരിചേരാ നയവും ലോകരാഷ്ട്രങ്ങൾക്കിടയിൽ രാജ്യത്തിനു ലഭിച്ചു കൊണ്ടിരിക്കുന്ന സ്വാധീനവും സ്വീകാര്യതയും ഉപയോഗപ്പെടുത്തി നിലവിലെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനു ഇന്ത്യ മുന്നിട്ടിറങ്ങണം.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

മധ്യേഷ്യയിൽ ഇപ്പോൾ രൂപപ്പെട്ട പ്രതിസന്ധി ആ പ്രദേശത്തുകാരെ മാത്രമോ നമ്മുടെ കാലത്തെ മാത്രമോ ബാധിക്കുന്ന ഒന്നല്ല. ഇന്ത്യ അധ്യക്ഷത വഹിച്ച ജി 20 ഉച്ചകോടിയുടെ പ്രമേയം തന്നെ ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്നതാണ്. സമാധാന പൂർണമായ പൊതുഭാവി രൂപപ്പെടുത്താൻ പലസ്തീൻ- ഇസ്രയേൽ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ഉണ്ടാവേണ്ടതുണ്ട് -ഗ്രാൻഡ് മുഫ്തി ആവശ്യപ്പെട്ടു.

Story Highlights: Kanthapuram conveyed the concern of the Palestinian people

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here