Advertisement

‘ജപ്പാൻ ഇന്ത്യയുടെ വികസനത്തിന്റെ പ്രധാന പങ്കാളി, ഇരുവരും ചേർന്നാൽ സാങ്കേതിക വിപ്ലവം യാഥാർത്ഥ്യമാകും’; പ്രധാനമന്ത്രി

4 hours ago
Google News 2 minutes Read

ജാപ്പനീസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദി. ഇന്ത്യയുടെ വികസനത്തിന്റെ പ്രധാന പങ്കാളിയാണ് ജപ്പാനെന്നും ഇരുവരും ചേർന്നാൽ ഈ നൂറ്റാണ്ടിലെ സാങ്കേതിക വിപ്ലവം യാഥാർത്ഥ്യമാക്കാനാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ഇന്ത്യയിലെ ജാപ്പനീസ് നിക്ഷേപം 68 ബില്യൺ ഡോളർ ആയി ഉയർത്തുമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി പറഞ്ഞു.പ്രതിരോധ മേഖലയിലെ സഹകരണം ഉൾപ്പടെ നിരവധി മേഖലകളിൽ ഇരു രാജ്യങ്ങൾ തമ്മിലെ സഹകരണം മെച്ചപ്പെടുത്താൻ സന്ദർശനത്തിൽ ധാരണയായി. ജപ്പാൻ സന്ദർശനത്തിന് ശേഷം മോദി നാളെ വൈകിട്ട് ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനയിലേക്ക് തിരിക്കും.

80 ശതമാനം കമ്പനികളും ഇന്ത്യയിൽ വികസിക്കാൻ ആഗ്രഹിക്കുന്നു. ഇന്ത്യയിൽ 75 ശതമാനം കമ്പനികളും ഇതിനകം ലാഭത്തിലാണ്. ഇന്ത്യയിൽ മൂലധനം വളരുക മാത്രമല്ല, അത് വർധിക്കുകയും ചെയ്യുന്നു. കഴിഞ്ഞ 11 വർഷത്തിനിടെ, ഇന്ത്യ അഭൂതപൂർവമായ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചു. രാഷ്ട്രീയ സ്ഥിരത, സാമ്പത്തിക സ്ഥിരത, നയങ്ങളിലെ സുതാര്യത. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ, ഉടൻ തന്നെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മൂലധന നിക്ഷേപം ഇന്ത്യയിൽ ഇരട്ടിക്കുന്നു. ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു. ആധുനിക ബഹികരാകാശ പ്രതിരോധ മേഖലയാണ് ഇന്ത്യയിലേത്. ഇന്ത്യയുടെ വികസന യാത്രയിൽ ജപ്പാൻ പ്രധാന പങ്കാളിയാണ്. പ്രതിഭകളുടെ ഊർജ കേന്ദ്രമാണ് ഇന്ത്യയെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights : PM Modi holds talks with his Japanese PM Ishiba

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here