‘ഭാര്യക്ക് പാചകമറിയില്ലെന്നത് വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാനാകില്ല’; ഹൈക്കോടതി

ഭാര്യക്ക് പാചകം ചെയ്യാനറിയില്ലന്നത് വിവാഹ മോചനം അനുവദിക്കാനുള്ള കാരണമായി കണക്കാക്കാനാവില്ലന്ന് ഹൈക്കോടതി. തനിക്ക് പാചകം അറിയില്ലെന്നും ഭാര്യ ഭക്ഷണം ഉണ്ടാക്കി തരുന്നില്ലെന്നും തന്നെ ബഹുമാനിക്കുന്നില്ലന്നും ആരോപിച്ച് വിവാഹമോചനം ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിയായ യുവാവ് സമര്‍പ്പിച്ച ഹര്‍ജിയി ഹൈക്കോടതിയുടെ പരാമര്‍ശം. യുവാവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനും സോഫി തോമസും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ബസുക്കൾക്ക് മുന്നിൽ വെച്ച് ഭാര്യ തന്നെ അപമാനിച്ചതായും ബഹുമാനിച്ചിരുന്നില്ലെന്നും തന്നില്‍ നിന്ന് അകലം പാലിച്ചിരുന്നതുമായി യുവാവ് ആരോപിക്കുന്നു. 2013ല്‍ വിടുവിട്ടിറങ്ങിയ യുവതി പൊലീസിനും മജിസ്ട്രേറ്റിനും പരാതി നല്‍കിയതായും യുവാവ് കോടതിയെ അറിയിച്ചു.
ജോലി ചെയ്ത കമ്പനി ഉടമയുമായി സംസാരിച്ച് ജോലി നഷ്ടപെടുത്താൻ യുവതി ശ്രമിച്ചതായും യുവാവ് ആരോപിച്ചു. എന്നാൽ യുവാവുമെൊത്ത് തുടര്‍ന്ന് ജീവിക്കാനാണ് താന്‍ ആഗ്രഹിച്ചതെന്നും അതിന് വേണ്ടിയാണ് കമ്പനി ഉടമയുടെ ഇടപെടല്‍ തേടിയാണ് സമീപിച്ചതെന്നും യുവതി കോടതിയില്‍ മറുപടി നല്കി.
Story Highlights: Lack of wife’s cooking skills no ground to dissolve a marriage, HC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here