Advertisement

‘ആ കുട്ടി ഇന്ത്യക്കാരനാണ്…’; ഹൃദയസ്പർശിയായ കുറിപ്പുമായി അഫ്ഗാൻ താരം മുജീബ് ഉർ റഹ്മാൻ

October 18, 2023
Google News 9 minutes Read
Mujeeb Ur Rahman's Heartfelt Post For Crying Fan From Delhi

ഏകദിന ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നാണ് ഇംഗ്ലണ്ട്-അഫ്ഗാനിസ്ഥാൻ മത്സരത്തിൽ കണ്ടത്. നിലവിലെ ചാമ്പ്യൻമാരെ 69 റൺസിനാണ് അഫ്ഗാനിസ്ഥാൻ പരാജയപ്പെടുത്തിയത്. മുജീബ് ഉർ റഹ്മാൻ, റാഷിദ് ഖാൻ, മുഹമ്മദ് നബി ത്രയം ഇംഗ്ലണ്ടിനെ 215 എന്ന ചെറിയ സ്‌കോറിൽ ഒതുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

ഹാരി ബ്രൂക്കും ജോ റൂട്ടും ഉൾപ്പെടെ മൂന്ന് ഇംഗ്ലീഷ് ബാറ്റ്‌സ്മാൻമാരെ പവലിയനിലേക്ക് തിരിച്ചയച്ച മുജീബായിരുന്നു കളിയിലെ താരം. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ ചരിത്ര വിജയത്തിന് ശേഷം മുജീബ് ഉർ റഹ്മാനെ കെട്ടിപ്പിടിച്ച് കരയുന്ന കുട്ടിയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി.

Read Also: ഫലസ്തീൻ അനുകൂല പോസ്റ്റ്; ഡച്ച് ഫോർവേഡിനെ സസ്പെൻഡ് ചെയ്ത് ബുണ്ടസ്ലിഗ ക്ലബ്

ചരിത്ര വിജയത്തിന്റെ ആഹ്ലാദത്തിൽ മുജീബിനെ കെട്ടിപ്പിടിച്ചു കരയുന്ന ഒരു അഫ്ഗാൻ ബാലൻ എന്ന് പലരും കരുതി. ആരാണ് ആ കുട്ടി എന്ന ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് മുജീബ് ഉർ റഹ്മാൻ. സമൂഹ മാധ്യമമായ എക്സിൽ ചിത്രങ്ങൾക്കും വിഡിയോക്കുമൊപ്പം ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവെച്ചാണ് താരം പ്രതികരിച്ചത്.

“ഇതൊരു അഫ്ഗാൻ ബാലനല്ല. ഞങ്ങളുടെ വിജയത്തിൽ വളരെ സന്തോഷിച്ച ഒരു ഇന്ത്യൻ കുട്ടിയാണിത്. ഡൽഹിയിൽ നിന്നുള്ള ഈ കൊച്ചുകുട്ടിയെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് (ക്രിക്കറ്റ് വെറുമൊരു കളിയല്ല, അതൊരു വികാരമാണ്). ഞങ്ങളുടെ എല്ലാ ആരാധകർക്കും നന്ദി. നിങ്ങളുടെ സ്നേഹവും പിന്തുണയും വളരെ വലുതാണ്. ഡൽഹി, ഈ സ്നേഹത്തിന് നന്ദി” – മുജീബ് ട്വീറ്റ് ചെയ്തു.

Story Highlights: Mujeeb Ur Rahman’s Heartfelt Post For Crying Fan From Delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here