പലസ്തീൻ അനുകൂല പോസ്റ്റ്; ഡച്ച് ഫോർവേഡിനെ സസ്പെൻഡ് ചെയ്ത് ബുണ്ടസ്ലിഗ ക്ലബ്

ഡച്ച് ഫോർവേഡ് അൻവർ എൽ ഗാസിയെ സസ്പെൻഡ് ചെയ്ത് ബുണ്ടസ്ലിഗ ക്ലബ് ‘മെയ്ൻസ്’. ഇസ്രായേൽ-ഹമാസ് സംഘർഷത്തെക്കുറിച്ചുള്ള താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിലാണ് നടപടി. സസ്പെൻഷന് പിന്നാലെ പലസ്തീൻ അനുകൂല പോസ്റ്റ് എൽ ഗാസി പോസ്റ്റ് ഡിലീറ്റ് ചെയ്തു. (El Ghazi suspended by Mainz for Israel-Hamas conflict post)
ഞായറാഴ്ചയാണ് താരം പലസ്തീൻ അനുകൂല പോസ്റ്റ് പങ്കുവെച്ചത്. ക്ലബ്ബിന് സ്വീകാര്യമല്ലാത്ത നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. അതേസമയം, എൽ ഗാസിയുടെ പോസ്റ്റിന്റെ ഉള്ളടക്കത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ക്ലബ് പുറത്തുവിട്ടിട്ടില്ല.
Read Also: ‘ഓപ്പറേഷൻ അജയ്’: 22 കേരളീയര്‍ കൂടി നാട്ടിലെത്തി, ആകെ എത്തിയവർ 97
മൊറോക്കൻ വംശജനായ എൽ ഗാസി രണ്ട് തവണ നെതർലൻഡ്സ് ദേശീയ ടീമിൽ കളിച്ചിട്ടുണ്ട്. നേരത്തെ, ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലക്കും എവർട്ടണിനും വേണ്ടി കളിച്ച താരം സെപ്റ്റംബർ അവസാനത്തിലാണ് മെയിൻസുമായി കരാറിലെത്തിയത്.
Story Highlights: El Ghazi suspended by Mainz for Israel-Hamas conflict post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here