കോതമംഗലത്ത് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്ന് വീണ് അപകടം; നിരവധി പേര്‍ക്ക് പരുക്ക്

എറണാകുളം കോതമംഗലത്ത് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്ന് വീണ് അപകടം. അടിവാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെയാണ് അപകടം. നിരവധി പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുന്നു.
ഹീറോ യങ്ങസ് എന്ന ക്ലബ്ബ് നടത്തിയ ടൂര്‍ണമെന്റിനിടയാണ് അപകടം. മത്സരം ആരംഭിക്കുന്നതിന് പത്തു മിനിറ്റിനു മുമ്പായിരുന്നു അപകടം. രാത്രി 10 മണിയോടെയാണ് മത്സരം തുടങ്ങേണ്ടിയിരുന്നത്. ഫൈനല്‍ മത്സരം ആയതിനാല്‍ പതിവിലും കൂടുതല്‍ കാണികള്‍ എത്തിയിരുന്നു. താത്കാലികമായി നിര്‍മ്മിച്ച തടി കൊണ്ടുള്ള ഗ്യാലറി ആണ് തകര്‍ന്നത്.
ഇ സെവന്‍സ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നതിന് മുന്‍പാണ് അപകടം. 4000ത്തോളം പേരാണ് മത്സരം കാണാനെത്തിയത്. മത്സരം ആരംഭിക്കുന്നതിന് തൊട്ട് മുന്‍പാണ് അപകടം. മുള ഉള്‍പ്പടെയുപയോഗിച്ചാണ് ഗാലറി നിര്‍മിച്ചത്. ഒരു വശത്തേക്ക് ചരിഞ്ഞ് മറിഞ്ഞു വീഴുകയായിരുന്നു. അപകടമുണ്ടായ ഭാഗത്ത് 1500ഓളം പേരുണ്ടായിരുന്നുവെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.
Story Highlights : Football gallery collapse in Kothamangalam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here