തലശേരി ഗവ.കോളജിന്റെ പേര് മാറ്റി; ഇനി കോടിയേരി ബാലകൃഷ്ണൻ സ്‌മാരക കോളജ് എന്നറിയപ്പെടും

തലശേരി ഗവ.കോളജിന്റെ പേര് മാറ്റി.ഇനിമുതൽ കോടിയേരി ബാലകൃഷ്ണൻ സ്‌മാരക കോളജ് എന്നറിയപ്പെടും. പേരുമാറ്റിയ വിവരം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവാണ് അറിയിച്ചത്. കോടിയേരി ബാലകൃഷ്ണനോടുള്ള ആദരമായി ഉന്നതവിദ്യാഭ്യാസ വകുപ്പാണ് കോളജിന്‍റെ പേര് മാറ്റിയത്.(Thalassery govt college is now kodiyeri memorial college)
കോളജിന്‍റെ ഉന്നമനത്തിന് പൊതുപ്രവർത്തകനെന്ന നിലയ്ക്കും ജനപ്രതിനിധിയെന്ന നിലയ്ക്കും മന്ത്രിയെന്ന നിലയ്ക്കും കോടിയേരി ബാലകൃഷ്‌ണൻ എടുത്ത മുൻകൈയ്ക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ ആദരമായാണ് പേരുമാറ്റമെന്ന് മന്ത്രി പറഞ്ഞു.
കോളജിന് കോടിയേരിയുടെ പേരിടാൻ തലശേരി എംഎൽഎ കൂടിയായ നിയമസഭാ സ്‌പീക്കർ എ എൻ ഷംസീർ കത്ത് നൽകിയിരുന്നുവെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
Story Highlights: Thalassery govt college is now kodiyeri memorial college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here