ഇന്ത്യൻ മണ്ണിൽ ബംഗ്ലാദേശ് ഇന്ത്യയെ നേരിടുന്നത് 25 വർഷങ്ങൾക്കു ശേഷം

ലോകകപ്പിൽ ഇന്ത്യ – ബംഗ്ലാദേശ് മത്സരം പുരോഗമിക്കുകയാണ്. ഐസിസി, എസിസി ഇവൻ്റുകളിൽ ഏറ്റവുമധികം തലവേദന നൽകുന്ന ബംഗ്ലാദേശിനെതിരെ വിജയം മാത്രമാണ് ഇന്ത്യയുടെ ലക്ഷ്യം. 25 വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യൻ മണ്ണിൽ ബംഗ്ലാദേശ് ഇന്ത്യയെ നേരിടുന്നത്. 1998ലാണ് ബംഗ്ലാദേശ് ഇന്ത്യക്കെതിരെ ഇന്ത്യയിൽ കളിച്ചത്.
98ൽ കെനിയ കൂടി ഉൾപ്പെട്ട ത്രിരാഷ്ട്ര പരമ്പരയിലാണ് ബംഗ്ലാദേശ് അവസാനമായി ഇന്ത്യയിൽ കളിച്ചത്. കളിയിൽ 3 വിക്കറ്റ് നഷ്ടത്തിൽ 21 റൺസ് എന്ന നിലയിൽ നിന്ന് 9ആം വിക്കറ്റിലെ 44 റൺസ് കൂട്ടുകെട്ടിൻ്റെ കൂടി ബലത്തിൽ ബംഗ്ലാദേശ് 115 റൺസിലെത്തി. മറുപടി ബാറ്റിംഗിൽ വിക്കറ്റ് നഷ്ടമില്ലാതെ 72 റൺസ് എന്ന നിലയിൽ തുടങ്ങിയ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് എന്ന നിലയിലേക്ക് കൂപ്പുകുത്തിയെങ്കിലും കളി ഇന്ത്യ വിജയിച്ചു.
നിലവിൽ നല്ല തുടക്കമാണ് ബംഗ്ലാദേശിനു ലഭിച്ചിരിക്കുന്നത്. ബുംറയെയും സിറാജിനെയും സൂക്ഷ്മതയോടെ നേരിട്ട ബംഗ്ലാദേശ് 8 ഓവർ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 37 റൺസിലെത്തിയിട്ടുണ്ട്. തൻസിദ് ഹസൻ (23). ലിറ്റൻ ദാസ് (12) എന്നിവർ ക്രീസിൽ തുടരുകയാണ്.
Story Highlights: bangladesh playing india 25 years later
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here