Advertisement

‘സംശുദ്ധമായ സഹകരണ മേഖലയെ കേന്ദ്രം ശ്വാസം മുട്ടിക്കുന്നു’: ഇ പി ജയരാജന്‍

October 19, 2023
2 minutes Read
e p jayarajan on sfi protest in asianet news office

ഇടതുപക്ഷത്തെ കേരളത്തിൽ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന് ഒരു കേന്ദ്ര ഏജൻസിയും കരുതേണ്ടെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. സംശുദ്ധമായ സഹകരണ മേഖലയെ കേന്ദ്രം ശ്വാസം മുട്ടിക്കുന്നു. ഇ ഡി ഇടപെടലിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.(ep jayarajan against bjp government)

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

സഹകരണ മേഖലയിൽ അഴിമതി വെച്ചുപൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. കേരളത്തിലെ സഹകരണ മേഖല സംശുദ്ധമായതു കൊണ്ടാണ് വൻ നിക്ഷേപം എത്തിയത്. എന്നാല്‍ ഇതിനെ തകര്‍ക്കാന്‍ ബിജെപി സര്‍ക്കാര്‍ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.സഹകരണ മേഖലയിലെ മാന്യതയും സത്യസദ്ധതയും കാത്തു സൂക്ഷിക്കണം.

ഒരു തരത്തിലുള്ള അഴിമതിയും വച്ചു പൊറുപ്പിക്കാനാകില്ലെന്നും സഹകരണ മേഖലയെ കളങ്കപ്പെടുത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റിനെ ഇടതുപക്ഷം ന്യായീകരിക്കുകയോ സംരക്ഷിക്കുകയോ ഇല്ല. തെറ്റ് ചെയ്തവർക്ക് തക്കതായ ശിക്ഷ തന്നെ കൊടുക്കണമെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights: ep jayarajan against bjp government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top