‘ലിയോ സ്പോയിലേഴ്സ് പുറത്തുവിടരുത്, സ്വപ്നത്തിനൊപ്പം നിന്ന വിജയ് അണ്ണന് നന്ദി’: കുറിപ്പുമായി ലോകേഷ് കനകരാജ്

തന്‍റെ സിനിമകളുടെ റിലീസിന് മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുള്ള കുറിപ്പ് ഇക്കുറിയും ഒഴിവാക്കിയില്ല സംവിധായകന്‍ ലോകേഷ് കനകരാജ്. ഈ സിനിമ പ്രേക്ഷകരിലേക്കെത്തിക്കാൻ രാവും പകലും തുടര്‍ച്ചയായി കൂടെ പ്രവർത്തിച്ചവർക്കും സ്വപ്നം സാധ്യമാക്കാൻ കൂടെ നിന്ന വിജയ്‌യ്ക്കും ലോകേഷ് നന്ദി പറയുന്നു.(Lokesh kanakaraj about Leo Movie first show)
സിനിമയിലെ സർപ്രൈസുകൾ ആരും പുറത്തു പറയരുതെന്നും ചിത്രം എൽസിയു ആണോ അല്ലയോ എന്നത് തിയറ്ററിൽ നിന്നു നിന്നു തന്നെ അനുഭവിച്ചറിയൂ എന്നും സംവിധായകൻ കുറിച്ചു.
ലോകേഷ് കനകരാജ് പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണ രൂപം:
‘‘ലിയോയുടെ റിലീസിന് ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, വൈകാരികമായും ഭ്രമാത്മകവുമായ ഒരു അവസ്ഥയിലാണ് ഞാന്‍. എന്റെ കാഴ്ചപ്പാട്, സ്വപ്നം മുന്നോട്ടുകൊണ്ടുവരാന്‍ എല്ലാം നല്‍കിയതിന് എന്റെ പ്രിയപ്പെട്ട ദളപതി വിജയ് അണ്ണനോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ഞങ്ങളോട് കാണിക്കുന്ന സ്നേഹത്തിന് നിങ്ങളോടും ഒരുപാട് നന്ദിയും ബഹുമാനവും.
ഈ പ്രോജക്റ്റിലേക്ക് തങ്ങളുടെ ചോരയും വിയര്‍പ്പും നല്‍കിയ ഓരോരുത്തരോടും നന്ദി പറയാന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കുന്നു. നമ്മള്‍ ലിയോയുടെ ജോലികള്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷത്തിന് മേല്‍ ആയി. സിനിമ നിങ്ങള്‍ക്ക് സമ്മാനിക്കാനായി രാവെന്നോ പകലെന്നോ ഇല്ലാതെ നിര്‍ത്താതെയുള്ള ജോലി ആയിരുന്നു. ഈ ചിത്രത്തിനുവേണ്ടി പ്രവര്‍ത്തിച്ച ഓരോ നിമിഷവും ഞാന്‍ മനസില്‍ കൊണ്ടുനടക്കും. ഈ ചിത്രത്തിന്‍റെ ഗംഭാരമായ കാസ്റ്റ് ആന്‍ഡ് ക്രൂവില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പഠിച്ചു.
പ്രേക്ഷകരോട്, എന്നില്‍ നിങ്ങള്‍ ചൊരിഞ്ഞ സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ലിയോ നിങ്ങളുടേതാവും. നിങ്ങള്‍ക്ക് ഒരു ഗംഭീര തിയറ്റര്‍ അനുഭവം ഉണ്ടാവുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അതിനൊപ്പം ഒരു കാര്യം അഭ്യര്‍ഥിക്കാനുമുണ്ട്. ചിത്രത്തെക്കുറിച്ചുള്ള സ്പോയിലറുകള്‍ പങ്കുവെക്കരുതെന്ന് അപേക്ഷിക്കുകയാണ്. ടിക്കറ്റെടുക്കുന്ന ഓരോരുത്തര്‍ക്കും ആഹ്ലാദകരമായ അനുഭവം ഉണ്ടാവണം എന്നതിനാലാണ് അത്.
ഇനി, ഈ ചിത്രം എല്‍സിയുവിന്‍റെ ഭാഗമായി വരുന്ന ഒന്നാണോ അല്ലയോ എന്ന നിങ്ങളുടെ ചോദ്യം, അത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് അറിയാനാവും. ഒരുപാട് സ്നേഹം,
ലോകേഷ് കനകരാജ്
Story Highlights: Lokesh kanakaraj about Leo Movie first show
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here