Advertisement

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കുന്നത് അപലപനീയം, ഇത്തരം നീക്കങ്ങള്‍ ലൈംഗിക അരാജകത്വത്തിലേക്ക് നയിക്കും: നാസര്‍ ഫൈസി കൂടത്തായി

October 19, 2023
2 minutes Read
Nasar faizy koodathai against gender-neutral uniform IHRD collages

ഐ എച്ച് ആര്‍ ഡി കോളേജുകളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കുന്നത് അപലപനീയമെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി. ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കുന്നതിന്റെ ആദ്യപടിയായാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കുന്നത് നാസര്‍ ഫൈസല്‍ കൂടത്തായി പറയുന്നു. ലിംഗ സമത്വമല്ല പകരം ലിംഗ നീതി ഉറപ്പാക്കാനാണ് ശ്രമിക്കേണ്ടത്. ഇത്തരം നീക്കങ്ങള്‍ ലൈംഗിക അരാജകത്വത്തിലേക്ക് നയിക്കുമെന്നാണ് നാസര്‍ ഫൈസി കൂടത്തായി അഭിപ്രായപ്പെടുന്നത്. നിലപാട് മാറ്റിയില്ലെങ്കില്‍ പ്രതിഷേധങ്ങളിലേക്ക് പോകേണ്ടിവരുമെന്നും നാസര്‍ ഫൈസി കൂടത്തായി കൂട്ടിച്ചേര്‍ത്തു. (Nasar faizy koodathai against gender-neutral uniform IHRD collages)

ഇത്തരം നീക്കങ്ങളിലൂടെ ഒരു സദാചാരബോധമില്ലായ്മയിലേക്ക് സമൂഹത്തെ നയിക്കാനാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ലക്ഷ്യം വയ്ക്കുന്നതെന്ന് നാസര്‍ ഫൈസി കൂടത്തായി കുറ്റപ്പെടുത്തി. ഈ നീക്കത്തെ കേരളത്തിലെ മതവിശ്വാസികള്‍ മാത്രമല്ല മതേതര വിശ്വാസികളും ശക്തമായി എതിര്‍ക്കുമെന്നതില്‍ തര്‍ക്കമില്ല. സര്‍ക്കാര്‍ ഇതില്‍ നിന്ന് പിന്തിരിയണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സുപ്രിംകോടതിയില്‍ നിന്ന് വന്ന സുപ്രധാന വിധിയുടെ പശ്ചാത്തലം കൂടി ഇത്തരം ജെന്‍ഡര്‍ ന്യൂട്രല്‍ നീക്കങ്ങള്‍ക്കുണ്ടെന്നാണ് എം എം മണി അഭിപ്രായപ്പെടുന്നത്. ട്രാന്‍സ്‌ജെന്റേഴ്‌സ് കേസുകളില്‍ സുപ്രിംകോടതി വിധിയ്ക്ക് എതിരാണ് സര്‍ക്കാര്‍ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights: Nasar faizy koodathai against gender-neutral uniform IHRD collages

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top