അമേഠിയില്‍ ഒരിക്കല്‍ കൂടി മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് സ്മൃതി ഇറാനി

അമേഠിയില്‍ ഒരിക്കല്‍ കൂടി മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. അദാനി വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ ചിരിച്ച് തള്ളേണ്ടതാണെന്നും സമൃതി ഇറാനി കൊച്ചിയില്‍ പറഞ്ഞു. ദേശീയതലത്തില്‍ സഖ്യത്തിലുള്ള കോണ്‍ഗ്രസും സിപിഐഎമ്മും കേരളത്തില്‍ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി വിമര്‍ശിച്ചു. (Smriti Irani challenged Rahul Gandhi to contest in Amethi once again)
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സ്മൃതി ഇറാനി അഭിപ്രായം രേഖപ്പെടുത്തി. തട്ടിപ്പിലെ ഇ ഡി അന്വേഷണം ചൂണ്ടിക്കാട്ടി അഴിമതിയ്ക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പ്രോത്സാഹിപ്പിക്കണമെന്നും പറഞ്ഞു.
Story Highlights: Smriti Irani challenged Rahul Gandhi to contest in Amethi once again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here