അവസരം ലഭിച്ചാല്‍ യു.എ.ഇയ്ക്ക് വേണ്ടി മിലിട്ടറിയില്‍ സൗജന്യ രാഷ്ട്ര സേവനം ചെയ്യാന്‍ തയാറെന്ന് മേജര്‍ രവി; ഗോള്‍ഡന്‍ വിസ സ്വീകരിച്ചു

അവസരം ലഭിച്ചാല്‍ യു.എ.ഇ എന്ന രാജ്യത്തിന് വേണ്ടി മിലിട്ടറിയില്‍ സൗജന്യ രാഷ്ട്ര സേവനം ചെയ്യാന്‍ തയാറാണെന്ന് മുന്‍ ഇന്ത്യന്‍ സൈനികനും ചലച്ചിത്ര സംവിധായകനുമായ മേജര്‍ രവി. ദുബായില്‍ നടന്ന ഗോള്‍ഡന്‍ വിസ ചടങ്ങിനിടിനെയാണ് മേജര്‍ രവിയുടെ പ്രതികരണം. നടനും നിര്‍മാതാവും സംവിധായകനുമായ മേജര്‍ രവി ഇന്ത്യന്‍ സൈനിക സേവനങ്ങളില്‍ നല്‍കിയ സംഭവനകളെയും വിശിഷ്ട സേവനങ്ങളെയും മുന്‍നിര്‍ത്തിയാണ് യു.എ.ഇ ഗോള്‍ഡന്‍ വിസ ആദരം യു.എ.ഇ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. (UAE Golden visa for Major Ravi)
ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ,സി,എച്ഛ് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ.ഒ യും ഇന്ത്യന്‍ നാവിക സേനയിലെ മെര്‍ച്ചന്റ് നേവിയിലെ മുന്‍ സെക്കന്റ് ഓഫീസര്‍ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും മേജര്‍ രവി യു.എ.യുടെ പത്ത് വര്‍ഷ കാലാവധിയുള്ള വിസ ഏറ്റുവാങ്ങി . ചടങ്ങില്‍ ദുബായ് സാമ്പത്തിക കാര്യ വകുപ്പിലെ ഉദ്യോഗസ്ഥരായ ഹിബ ജമാല്‍ അഹ്‌മദ് , മറിയം അഹ്‌മദ് , എന്നിവരുടെ സാന്നിധ്യത്തിലാണ് മേജര്‍ രവി ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങുന്നത്. കേരളീയര്‍ക്കിടയില്‍ ദേശീയോദ്ഗ്രന്ഥനവും ഊട്ടിയുറപ്പിക്കുന്നതിലും ദേശീയ ബോധം വളര്‍ത്തുന്നതിലും മേജര്‍ രവിയുടെ സിനിമകള്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന് ചടങ്ങില്‍ സി.ഇ.ഓ ഇഖ്ബാല്‍ മാര്‍ക്കോണി പറഞ്ഞു.
Story Highlights: UAE Golden visa for Major Ravi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here