മറ്റൊരാൾക്ക് സ്വന്തമെന്ന് വിധിക്കപ്പെട്ടതിനെ പ്രണയിക്കേണ്ടി വന്നിട്ടുണ്ടോ? നഷ്ടപ്രണയത്തിന്റെ തീവ്രത തുറന്നുകാട്ടുന്ന ചിത്രകഥ

തന്റെ ചിത്രങ്ങൾക്ക് വാക്കുകളേക്കാൾ മനോഹരമായി ആളുകളുമായി സംവദിക്കാൻ സാധിക്കുമെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് കൺസെപ്റ്റ് ഫോട്ടോഗ്രാഫി വഴി ശ്രദ്ധേയനായ അരുൺ രാജ് . ഇപ്പോഴിതാ സമൂഹം അവിഹിതമെന്നു മുദ്രകുത്തിയ ഒരു പ്രണയത്തെ തന്റെ ചിത്രകഥയിലൂടെ കണ്ണ് നനയിക്കുംവിധം അവതരിപ്പിച്ചിരിക്കുകയാണ് അദ്ദേഹം.
ഇതും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
സമൂഹം അവിഹിതമെന്ന പേര് ചാർത്തിക്കൊടുത്ത രണ്ടുപേരുടെ പ്രണയവും വിരഹവും മാനസിക സംഘര്‍ഷങ്ങളും ഓര്‍മകളും ഒപ്പം സമൂഹത്തിന്റെ ഭ്രഷ്ടുകൾക്കുള്ള മറുപടികൂടി ചേരുന്നതാണ് അരുണിന്റെ പുതിയ ഫോട്ടോഷൂട്ട്. ബിപിൻ ബൈജുരാജ്, ദർശന സുരേഷ്, അനുപ്രിയ എന്നിവരാണ് കഥാപാത്രങ്ങളായി എത്തുന്നത്.
Story Highlights: arunraj viral pics facebook post
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here