Advertisement

ഒരു വാട്‌സാപ്പ് ആപ്പില്‍ ഇനി രണ്ടു അക്കൗണ്ട്; പുതിയ ഫീച്ചർ എത്തി

October 20, 2023
Google News 3 minutes Read
Whats app feature

ഒരു വാട്‌സാപ്പ് ആപ്പില്‍ ഇനി വ്യത്യസ്ത അക്കൗണ്ടുകള്‍ ഒരേസമയം ലോഗിന്‍ ചെയ്യാനാവും. രണ്ട് അക്കൗണ്ടുകള്‍ മാറി മാറി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് പുതിയ ഫീച്ചർ എത്തിയിരിക്കുന്നത്. ഇനി ക്ലോൺ ആപ്പ് ഉപയോ​ഗിക്കുന്നതിന് പകരം ഒരു ആപ്പിൽ നിന്ന് തന്നെ രണ്ടു അക്കൗണ്ടുകൾ ഉപയോ​ഗിക്കാൻ കഴിയും.(New feature Multiple Accounts two WhatsApp Accounts on One Phone)

രണ്ട് അക്കൗണ്ടുകള്‍ക്കും വെവ്വേറെ പ്രൈവസി സെറ്റിങ്‌സും നോട്ടിഫിക്കേഷന്‍ സെറ്റിങ്‌സും ആയിരിക്കും ഉണ്ടാവുക. വാട്‌സാപ്പിന്റെ ബീറ്റാ പതിപ്പുകളിലും സ്റ്റേബിള്‍ വേര്‍ഷനിവും ഈ അപ്‌ഡേറ്റുകള്‍ എത്തിയിട്ടുണ്ട്. താമസിക്കാതെ എല്ലാ ഉപയോക്താക്കളിലേക്കും വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ ലഭിച്ചു തുടങ്ങും.

ഒരേ ആപ്പിൽ തന്നെ വ്യത്യസ്തമായ അക്കൗണ്ടുകൾ ലോഗിൻ ചെയ്യാനാകും. ഒരു വാട്‌സാപ്പ് ആപ്പില്‍ ഇനി വ്യത്യസ്ത അക്കൗണ്ടുകള്‍ ഒരേസമയം ലോഗിന്‍ ചെയ്യാനാവും. ടെലഗ്രാം ആപ്പില്‍ ഇതിനകം ലഭ്യമായ ഫീച്ചര്‍ ആണിത്.

Story Highlights: New feature Multiple Accounts two WhatsApp Accounts on One Phone

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here