Advertisement

മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം ഉണ്ടാകില്ല; 227 സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു

October 20, 2023
0 minutes Read

മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം ഉണ്ടാകില്ല. അവസാന ഘട്ടം വരെ സമാജ് വാദി പാർട്ടിയുമായും, ഇടതു പാർട്ടികളുമായും ചർച്ച നടത്തിയെങ്കിലും, നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യമോ ധാരണയോ വേണ്ടെന്ന് നിലപാടിലാണ് കോൺഗ്രസ്.സംസ്ഥാനത്തെ 230 അംഗ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 227 സ്ഥാനാർത്ഥികളെയും കോൺഗ്രസ് പ്രഖ്യാപിച്ചു.

88 സ്ഥാനാർഥികളുടെ രണ്ടാം ഘട്ട പട്ടിക യാണ് കോണ്ഗ്രസ് പ്രഖ്യാപിച്ചത്.നേരത്തെ പ്രഖ്യാപിച്ച മൂന്ന് സ്ഥാനാർഥികളെ മാറ്റി, പുതിയ സ്ഥാനാർഥി കളെ രണ്ടാം പട്ടികയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ നിലപാടിൽ കടുത്ത വർഷം രേഖപ്പെടുത്തി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്ത് വന്നു.

കോൺഗ്രസ് നേതാക്കൾ ബിജെപിയുമായി ഒത്തു കളിക്കുകയാണെന്ന് അഖിലേഷ് ആരോപിച്ചു.സംസ്ഥാന തലത്തിൽ സഖ്യം ഉണ്ടാകില്ലെന്ന് അറിഞ്ഞിരുന്നെങ്കിൽ തന്റെ നേതാക്കളെ കോൺഗ്രസുമായി ചർച്ചക്ക് അയക്കുമായിരുന്നില്ല എന്നും അഖിലേഷ് പറഞ്ഞു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top