Advertisement

ഏഴു ലക്ഷത്തിന്റെ പൊതുമുതൽ നശിപ്പിച്ചു; പാലിയേക്കരയിൽ പ്രതിഷേധിച്ച കോൺഗ്രസ് എംപിമാർക്കെതിരെ കേസ്

October 21, 2023
2 minutes Read

കോൺഗ്രസ് എംപിമാർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിന് കേസ്. പാലിയേക്കരയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ ഏഴു ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചു എന്ന് കാട്ടിയാണ് കേസടുത്തത്.

പി എൻ പ്രതാപൻ എംപി, രമ്യ ഹരിദാസ് എംപി എന്നിവർ ഒന്നും രണ്ടും പ്രതികളാണ്.ഡിസിസി പ്രസിഡൻറ് ജോസ് വെള്ളൂർ, അനിൽ അക്കര, ജോസഫ് ടാജറ്റ് എന്നിവരെ കൂടാതെ കണ്ടാലറിയാവുന്ന 146 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

705920 രൂപയുടെ നഷ്ടം ദേശീയപാത അതോറിറ്റിക്ക് ഉണ്ടാക്കിയെന്നാണ് കേസ്. ഇന്നലെ പാലിയേക്കരയിലേക്ക് നടത്തിയ കോൺഗ്രസ് മാർച്ചിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് പൊതുമുതൽ നശിപ്പിച്ചുവെന്ന് കാട്ടി കേസെടുത്തിരിക്കുന്നത്.

Story Highlights: Case against Congress MPs who protested in Paliyekkara toll

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top