Advertisement

‘സ്‌കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക്‌ 50.12 കോടി അനുവദിച്ചു’: കെ എന്‍ ബാലഗോപാല്‍

October 21, 2023
Google News 2 minutes Read

സംസ്ഥാനത്തെ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക്‌ വേതന വിതരണത്തിനായി 50.12 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ . 13,611 തൊഴിലാളികളുടെ വേതനം വിതരണം ചെയ്യും. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ വേതനം നൽകുന്നതിനായാണ്‌ തുക അനുവദിച്ചതെന്ന്‌ അദ്ദേഹം പറഞ്ഞു.(fifty crores alloted for school cooks)

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

കേരളത്തിൽ സ്‌കൂൾ ഉച്ചഭക്ഷണ പാചക തൊളിലാളികൾക്ക്‌ 20 പ്രവൃത്തി ദിവസങ്ങളുള്ള ഒരു മാസത്തിൽ 13,500 രുപവരെ വേതനം ലഭിക്കുന്നു. ഇതിൽ കേന്ദ്ര വിഹിതം 600 രുപമാത്രമാണ്‌. ബാക്കി 12,900 രൂപ സംസ്ഥാന ഫണ്ടിൽനിന്നാണ്‌ നൽകുന്നതെന്ന് മന്ത്രി പറയുന്നു.

കേന്ദ്ര മാനദണ്ഡപ്രകാരം സ്‌കൂൾ പാചക തൊളിലാളികൾക്ക്‌ പ്രതിമാസം 1000 രുപ മാത്രമാണ്‌ ഓണറേറിയമായി നൽകേണ്ടത്‌. എന്നാൽ, കേരളത്തിൽ പ്രതിദിന വേതനം 600 മുതൽ 675 രൂപ വരെ നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: fifty crores alloted for school cooks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here