Advertisement

കണ്ണൂരിൽ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറിയത് ഡ്രൈവറുടെ പിഴവ് : മോട്ടോർ വാഹന വകുപ്പ്

October 21, 2023
2 minutes Read
kannur police jeep rammed into petrol pump

കണ്ണൂരിൽ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറിയത് ഡ്രൈവറുടെ പിഴവെന്ന് മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട്. ജീപ്പിന് മെക്കാനിക്കൽ തകരാറുകൾ ഉണ്ടായിരുന്നില്ല. പൊലീസ് വാഹനത്തിന്റെ ആക്‌സിൽ ജോയിന്റ് പൊട്ടിയത് അപകടത്തിലെന്നും എംവിഐയുടെ റിപ്പോർട്ട്. ( kannur police jeep rammed into petrol pump )

കഴിഞ്ഞ തിങ്കളാഴ്ചയാണ് കണ്ണൂർ, എ ആർ ക്യാമ്പിലെ പോലീസ് ജീപ്പ് നഗരത്തിലെ പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി അപകടമുണ്ടാക്കിയത്. അപകടം ഡ്രൈവറുടെ പിഴവെന്നാണ് മോട്ടോർ വാഹന വകുപ്പ് അന്വേഷണത്തിലെ കണ്ടെത്തൽ. എ ആർ ക്യാമ്പിലെ എ എസ് ഐ സന്തോഷാണ് വാഹനമോടിച്ചിരുന്നത്. മെസ്സ് ഓഫീസറാണ് ഒപ്പമുണ്ടായിരുന്നത്.

അശ്രദ്ധമൂലം വാഹനം ഡിവൈഡറിൽ ഇടിച്ചു. ബ്രേക്ക് ചവിട്ടുന്നതിന് പകരം ആക്‌സിലേറ്റർ അമർത്തിയതോടെ ജീപ്പ് പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറി. പോലീസ് വാഹനത്തിന് മറ്റ് സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നില്ല. വാഹനത്തിന്റെ ആക്‌സിൽ ജോയിൻറ് പൊട്ടിയത് അപകടത്തിലെന്നും മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നു. തുരുമ്പെടുത്ത് നശിക്കാറായ വാഹനത്തിന്റെ സാങ്കേതിക തകരാറുകളാണ് അപകടമുണ്ടാക്കിയതെന്ന് വിമർശനം ഉയർന്നിരുന്നു. എന്നാൽ ഈ വാദം നിരാകരിക്കുകയാണ് എംവിഐയുടെ റിപ്പോർട്ട്.

Story Highlights: kannur police jeep rammed into petrol pump

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top