‘വൻകിട കയ്യേറ്റക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണ് എംഎം മണിയും സി.വി വർഗീസും നടത്തുന്നത്’; ഡീൻ കുര്യാക്കോസ്

കോൺഗ്രസ് നേതാക്കൾക്കടക്കം മൂന്നാറിൽ വൻകിട കയ്യേറ്റം ഉണ്ടെന്ന സി വി വർഗീസിന്റെ ആരോപണത്തിന് മറുപടിയുമായി ഡീൻ കുര്യാക്കോസ് എംപി. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കാനുള്ള ചങ്കൂറ്റം കാണിക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി പ്രതികരിച്ചു.
‘സർക്കാർ എൽഡിഎഫിന്റെതല്ലേ’,അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഉന്നയിക്കുന്നത് ജനങ്ങൾ മുഖവിലക്കെടുക്കുന്നില്ല.ദൗത്യസംഘത്തിന് ആത്മാർത്ഥത ഉണ്ടെങ്കിൽ ഇടതുപക്ഷ നേതാക്കന്മാരുടെ കയ്യേറ്റം ഒഴിപ്പിക്കാൻ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എംഎം മണിയും സി വി വർഗീസും നടത്തുന്നത് വൻകിട കയ്യേറ്റക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണ്. യുഡിഎഫ് കയ്യേറ്റം മാഫിയക്കെതിരാണന്നും ഡീൻ കുര്യാക്കോസ് 24 നോട് പറഞ്ഞു.
ഡീന്‍ കുര്യാക്കോസ് പാഴ്ജന്മമമാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ് പരിഹസിച്ചിരുന്നു.
ഡീൻ കുര്യാക്കോസ് ബാഹുബലിയിലെ പ്രഭാസ് ആകാൻ ശ്രമിക്കുകയാണ് . പന വളച്ചുകെട്ടി ഹീറോ ആകാൻ പറ്റാത്ത സാഹചര്യത്തിൽ ചെറുതോണിയുടെ പാലം വളച്ചു കെട്ടി നിർവൃതി കൊള്ളുന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പി ജെ ജോസഫിന്റെ തൊടുപുഴ മണ്ഡലവും എൽഡിഎഫ് തിരിച്ചുപിടിക്കുമെന്നും സി വി വർഗീസ് വ്യക്തമാക്കിയിരുന്നു.
Story Highlights: Dean Kuriakose MP against M M Mani, CV Varghese
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here