സ്റ്റേഡിയത്തിൽ മഞ്ഞുവീഴ്ച; ഇന്ത്യ – ന്യൂസീലൻഡ് കളി താത്കാലികമായി നിർത്തിവച്ചു

കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ലോകകപ്പ മത്സരം താത്കാലികമായി നിർത്തിവച്ചു. ഇന്ത്യ 15.4 ഓവറിൽ 2 വിക്കറ്റ് നഷ്ടപ്പെടുത്തി 100 റൺസെടുത്തുനിൽക്കെയാണ് അമ്പയർമാർ താത്കാലികമായി കളി നിർത്തിവെക്കാൻ തീരുമാനിച്ചത്. കനത്ത മൂടൽ മഞ്ഞിൽ പന്ത് കാണാൻ ബുദ്ധിമുട്ടാവുമെന്നത് പരിഗണിച്ചാണ് തീരുമാനം.
അതേസമയം, 274 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആക്രമിച്ചുകളിച്ച രോഹിത് ശർമയും ശുഭ്മൻ ഗില്ലും ചേർന്ന് ആദ്യ വിക്കറ്റിൽ 71 റൺസ് കൂട്ടിച്ചേർത്തു. രോഹിതായിരുന്നു കൂടുതൽ അപകടകാരി. 40 പന്തിൽ 46 റൺസ് നേടിയ രോഹിത് ദൗർഭാഗ്യകരമായി പ്ലെയ്ഡ് ഓൺ ആവുകയായിരുന്നു. 31 പന്തിൽ 26 റൺസ് നേടി ഗില്ലും മടങ്ങി. ലോക്കി ഫെർഗൂസനാണ് ഇരുവരെയും വീഴ്ത്തിയത്.
മൂന്നാം വിക്കറ്റിൽ കോലിയും ശ്രേയാസും ചേർന്ന് 24 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. കോലി (7), ശ്രേയാസ് (21) എന്നിവർ ക്രീസിൽ തുടരുകയാണ്.
ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ 273 റൺസിന് ഓൾ ഔട്ടായി. റൺസ് 130 റൺസ് നേടിയ ഡാരിൽ മിച്ചലാണ് ന്യൂസീലൻഡിൻ്റെ ടോപ്പ് സ്കോറർ. രചിൻ രവീന്ദ്ര 75 റൺസ് നേടി പുറത്തായി. ഇന്ത്യക്കായി മുഹമ്മദ് ഷമി 5 വിക്കറ്റ് വീഴ്ത്തി. അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാരുടെ തകർപ്പൻ ബൗളിംഗാണ് ന്യൂസീലൻഡിനെ 300 കടക്കാതെ തടഞ്ഞത്.
Story Highlights: india new zealand fog dharamshala cricket world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here