Advertisement

‘IFFK യിൽ സമർപ്പിച്ച ചിത്രങ്ങൾ ജൂറി പാനൽ കണ്ടില്ലെന്ന് ആരോപണം’; വിവാദക്കുരുക്കിൽ ചലച്ചിത്ര അക്കാദമി

October 22, 2023
Google News 1 minute Read

വിവാദക്കുരുക്കിൽ ചലച്ചിത്ര അക്കാദമി. ഐഎഫ്എഫ്കെയിൽ സമർപ്പിച്ച ചിത്രങ്ങൾ ജൂറി പാനൽ കണ്ടില്ലെന്ന് ആരോപണവുമായി കൂടുതൽ സംവിധായകൻ രംഗത്ത്. ‘താൻ സമർപ്പിച്ച ചിത്രത്തിന്റെ ലിങ്ക് പോലും ഓപ്പൺ ചെയ്തിട്ടില്ലെന്ന് സംവിധായകൻ അനിൽ തോമസ് ആരോപിച്ചു. ഇതുസംബന്ധിച്ച് അനിൽ തോമസ് തെളിവുകൾ പുറത്തുവിട്ടു.

അക്കാദമി വിശദീകരണം തൃപ്തികരമല്ലെന്നും ജനങ്ങളെ പൊട്ടന്മാരാക്കാൻ ശ്രമമെന്നും സംവിധായകൻ അനിൽ തോമസ് പറഞ്ഞു. അക്കാദമി പ്രവർത്തനം സുതാര്യമല്ല. മുമ്പും ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ദേശീയ പുരസ്‌കാരം ലഭിച്ച ചിത്രം പോലും കണ്ണിൽ ചോര ഇല്ലാതെ തിരസ്കരിച്ചുവെന്ന് അനിൽ തോമസ് ട്വന്റിഫോറിനോട് പ്രതികരിച്ചു.

സാംസ്‌കാരിക വകുപ്പ് അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യമാണ് സംവിധായകർ മുന്നോട്ടുവയ്ക്കുന്നത്. നിയമപരമായി മുന്നോട്ട് പോകാനാണ് സംവിധായാകരുടെ തീരുമാനം.

എന്നാൽ ആരോപണങ്ങൾ നിഷേധിച്ച് ചലച്ചിത്ര അക്കാദമി രംഗത്തെത്തി.
എല്ലാ ചിത്രങ്ങളും കണ്ടുവെന്നും ബഫറിംഗ് മൂലം ഡൗൺലോഡ് ചെയ്താണ് ചിത്രങ്ങൾ കണ്ടതെന്നുമാണ്
ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗിക വിശദീകരണം.

Story Highlights: More Film directors against IFFK selection committee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here