പെണ്‍കുഞ്ഞുങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ പതിവാകുന്നു; അതിഥി തൊഴിലാളികളെ ബോധവത്കരിക്കാൻ പൊലീസ്

എറണാകുളം റൂറല്‍ പൊലീസ് മേഖലകളില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക് നേരെ തുര്‍ച്ചയായി ലൈംഗിക അതിക്രമമുണ്ടാവുന്നതായി വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മുൻകരുതലുകളുമായി പൊലീസ് രംഗത്തെത്തി. പ്രദേശത്തെ അതിഥി തൊഴിലാളികളെ ബോധവത്ക്കരിക്കാനാണ് പൊലീസിന്റെ ആദ്യ ശ്രമം.ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ പത്ത് മണിക്ക് അതിഥി തൊഴിലാളികളുടെ ബോധവത്കരണ ക്യാമ്പ് പെരുമ്പാവൂരില്‍ നടത്താനാണ് തീരുമാനം.
അതിഥി തൊഴിലാളികൾക്ക് ക്യാംപിന്റെ ഭാഗമായി വൈദ്യപരിശോധനയും ഏർപ്പെടുത്തും. അടുത്തിടെ പെൺകുഞ്ഞുങ്ങള്‍ക്കെതിരെ നാല് അതിക്രമങ്ങളാണ് റൂറൽ പൊലീസ് പരിധിയിൽ റിപ്പോർട്ട് ചെയ്തത്. നാല് കേസിലും പ്രതികൾ അതിഥി തൊഴിലാളികളായിരുന്നു. ഈ സാഹചര്യത്തിലാണ് അതിഥി തൊഴിലാളികളെ നിയമത്തെക്കുറിച്ചും ശിക്ഷാ നടപടികളെ കുറിച്ചും ബോധവത്കരണം നല്കാൻ പൊലീസ് തീരുമാനിച്ചത്.
Story Highlights: Violence against girls, Kerala police awareness camp for migrant workers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here