Advertisement

‘നേരിട്ട് ഷോക്ക് കൊടുക്കുക, അല്ലെങ്കില്‍ കുതിരവട്ടത്തെ ബ്രാന്‍ഡ് അംബാസിഡറാക്കുക’; സി വി വര്‍ഗീസിനെതിരെ യൂത്ത് കോണ്‍ഗ്രസ്

October 22, 2023
3 minutes Read
Youth congress jibe at cpim leader c v Varghese

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മൂന്നാറില്‍ വന്‍കിട കയ്യേറ്റമുണ്ടെന്ന് ആരോപിച്ച് ഡീന്‍ കുര്യാക്കോസിനെതിരെ രൂക്ഷപ്രതികരണം നടത്തിയ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിനെതിരെ ആഞ്ഞടിച്ച് യൂത്ത് കോണ്‍ഗ്രസ്. സി വി വര്‍ഗീസ് കുറച്ചുകാലമായി ചിത്തഭ്രമത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് കെ എസ് അരുണ്‍ പരിഹസിച്ചു. വര്‍ഗീസിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി നിയമിക്കണമെന്ന് അരുണ്‍ പറയുന്നു. അല്ലങ്കില്‍ 110 സ് ലൈനില്‍ നിന്ന് നേരിട്ട് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കി സുഖപ്പെടുത്തണമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് പരിഹാസമുയര്‍ത്തി. (Youth congress jibe at cpim leader c v varghese)

ഡീന്‍ കുര്യാക്കോസ് പാഴ്ജന്മമമാണെന്നായിരുന്നു സി വി വര്‍ഗീസിന്റെ വിമര്‍ശനം. ഡീന്‍ കുര്യാക്കോസ് ബാഹുബലിയിലെ പ്രഭാസ് ആകാന്‍ ശ്രമിക്കുന്നു . പന വളച്ചുകെട്ടി ഹീറോ ആകാന്‍ പറ്റാത്ത സാഹചര്യത്തില്‍ ചെറുതോണിയുടെ പാലം വളച്ചു കെട്ടി നിര്‍വൃതി കൊള്ളുന്നുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചിരുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പി ജെ ജോസഫിന്റെ തൊടുപുഴ മണ്ഡലവും എല്‍ഡിഎഫ് തിരിച്ചുപിടിക്കുമെന്നും സി വി വര്‍ഗീസ് പ്രസ്താവിച്ചിരുന്നു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

കഴിഞ്ഞദിവസം എംഎം മണി ഇടുക്കിക്ക് അപമാനനവും അധിക ബാധ്യതയുമാണെന്ന് പറഞ്ഞ് ഡീന്‍ കുര്യാക്കോസ് രംഗത്തുവന്നിരുന്നു. എംഎം മണിയുടെ ചെലവിലല്ല ഇടുക്കിയിലെ ജനപ്രതിനിധികള്‍ ജീവിക്കുന്നതെന്നും ഡീന്‍ പറഞ്ഞു. സ്‌പൈസസ് പാര്‍ക്കിന്റെ ഉദ്ഘാടനത്തില്‍ പിജെ ജോസഫ് എംഎല്‍എ പങ്കെടുക്കാത്തതിനെതിരെ എംഎം മണി രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതിനെതിരെയാണ് ഡീന്‍ കുര്യാക്കോസിന്റെ മറുപടി.

Story Highlights: Youth congress jibe at cpim leader c v Varghese

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top