Advertisement

തിരുവനന്തപുരത്ത് KSRTC ബസിന് മുന്നിൽ യുവാക്കളുടെ പോർവിളി; ഉള്ളിൽ കടന്നും ബഹളമുണ്ടാക്കി

October 22, 2023
Google News 2 minutes Read

KSRTC ബസിന് മുന്നിൽ യുവാക്കളുടെ പോർവിളി. ഇന്നലെ രാത്രി തിരുവനന്തപുരം കേശവദാസപുരത്താണ് സംഭവം. KSRTC ബസിന് കുറുകെ കാറോടിച്ച് തടസ്സം സൃഷ്ടിച്ചു. പിന്നീട് ഡ്രൈവറുമായും തർക്കമുണ്ടായി. ബസിനുള്ളിൽ കടന്നും ആക്രോശം നടത്തി. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ബസ് തടഞ്ഞു നിർത്തുകയായിരുന്നു.(Youth protest in front of KSRTC bus)

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ടൊയോട്ട ക്വാളിസ് വാഹനത്തിലാണ് യുവാക്കൾ എത്തിയത്. ആദ്യം ഡ്രൈവറുമായി വാക്കേറ്റം ഉണ്ടായി. തുടർന്ന് ബസിനുള്ളിൽ കയറി യാത്രക്കാരുമായി സംഘർഷമുണ്ടായി. ഒരുമണിക്കൂറോളമാണ് ഗതാഗതതടസം സൃഷ്‌ടിച്ചത്‌. ബസിനുള്ളിൽ കയറിയ മറ്റൊരു യുവാവിനെ പുറത്തിറക്കി മർദിക്കാനാണ് യുവാക്കൾ ശ്രമിച്ചതെന്നാണ് ബസ് യാത്രക്കാർ പറഞ്ഞത്. വിഷയത്തിൽ കെഎസ്ആർടിസി പരാതി നൽകുമെന്നും അറിയിച്ചു.

Story Highlights: Youth protest in front of KSRTC bus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here