Advertisement

ബന്ധു വീട് തകര്‍ത്തതോടെ പെരുവഴിയിലായ ലീലയ്ക്ക് സിപിഐഎം തണലൊരുക്കും; നാളെയ്ക്കുള്ളില്‍ താത്ക്കാലിക വീടുനല്‍കുമെന്ന് പാര്‍ട്ടി

October 23, 2023
3 minutes Read
CPIM will build a temporary house for Paravur woman Leela

തന്നെ വളര്‍ത്തിവലുതാക്കാനായി ജീവിതം ഉഴിഞ്ഞുവച്ച വയോധികയുടെ വീട് കുടുംബവഴക്കിനെ തുടര്‍ന്ന് ജെസിബി കൊണ്ട് തകര്‍ത്ത് മധ്യവയസ്‌കന്‍. പറവൂര്‍ സ്വദേശി ലീലയാണ് ബന്ധു വീടുതകര്‍ത്തതോടെ പെരുവഴിയിലായത്. ലീലയുടെ സഹോദരന്റെ പുത്രന്‍ രമേശനാണ് കുടുംബവഴക്കിനെ തുടര്‍ന്ന് ജെസിബി കൊണ്ടുവന്ന് വീട് തകര്‍ത്തുകളഞ്ഞത്. ലീലയുടെ വാര്‍ത്ത ട്വന്റിഫോര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സിപിഐഎം പ്രാദേശിക നേതൃത്വം ഇവരുടെ സംരക്ഷണ ചുമതല ഏറ്റെടുക്കുമെന്ന് അറിയിച്ചു. (CPIM will build a temporary house for paravur woman Leela)

വീട് തകര്‍ന്നതോടെ തകര്‍ന്ന വീടിന് സമീപം ഷീറ്റ് കെട്ടി താമസിക്കുന്ന ലീലയുടെ ദുരിത ജീവിതം അറിഞ്ഞതിന് മിനിറ്റുകള്‍ക്ക് പിന്നാലെ സഹായം വാഗ്ദാനം ചെയ്ത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തുകയായിരുന്നു. ലീലയ്ക്ക് ഇന്നോ നാളെയോ താത്ക്കാലിക വീട് നിര്‍മിച്ചുനല്‍കുമെന്നും കുറച്ച് സമയത്തിനുള്ളില്‍ തന്നെ ഇവര്‍ക്ക് സ്ഥിരമായി താമസ സൗകര്യമൊരുക്കാന്‍ ശ്രമിക്കുമെന്നും വയോധികയുടെ സംരക്ഷണചുമതല ഏറ്റെടുക്കുമെന്നും സിപിഐഎം അറിയിച്ചു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

സംഭവം കഴിഞ്ഞിട്ട് ഇത്രനേരമായിട്ടും ഇതേസ്ഥലത്തുതന്നെ താമസിക്കുന്ന രമേശനേയും ജെസിബിയും കസ്റ്റഡിയിലെടുക്കാന്‍ പൊലീസിന് കഴിഞ്ഞില്ലെന്നും വിമര്‍ശനമുയരുന്നുണ്ട്. ലീലയ്ക്ക് നീതി ഉറപ്പാക്കാന്‍ സിപിഐഎം ഒപ്പമുണ്ടെന്ന് പാര്‍ട്ടി പ്രാദേശിക നേതൃത്വം അറിയിച്ചു. സ്വന്തം മകനായി കണ്ട് വളര്‍ത്തിയയാള്‍ വീട് നശിപ്പിച്ചെങ്കിലും സര്‍ക്കാരും നാട്ടുകാരും തന്നെ വഴിയാധാരമാക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി ലീല ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights: CPIM will build a temporary house for Paravur woman Leela

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top