മണിപ്പൂർ കലാപം; യുവമോർച്ച മുൻ സംസ്ഥാന അധ്യക്ഷൻ അറസ്റ്റിൽ

മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട വെടിവയ്പ്പ് കേസിൽ യുവമോർച്ച മുൻ സംസ്ഥാന അധ്യക്ഷൻ അറസ്റ്റിൽ. മണിപ്പൂർ യുവമോർച്ച മുൻ സംസ്ഥാന അധ്യക്ഷൻ മനോഹർമ ബാരിഷ് ശർമയാണ് അറസ്റ്റിലായത്. ഇംഫാലിൽ കഴിഞ്ഞ 14നാണ് വെടിവയ്പ്പുണ്ടായത്. വെടിവയ്പ്പിൽ അഞ്ചു പേർക്ക് പരിക്കേറ്റിരുന്നു.
മനോഹർമ ബാരിഷ് ശർമ ഈ കേസിൽ മുഖ്യപ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളെ ഈ മാസം 25 വരെ കോടതി റിമാൻഡ് ചെയ്തു. ഇംഫാൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ രാത്രിയിലാണ് വെടിവെപ്പുണ്ടായത്. ശർമയ്‌ക്കെതിരെ കൊലപാതകശ്രമം, നിരോധനാജ്ഞ ലംഘിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
Story Highlights: Former state president of Yuva Morcha arrested in Manipur riots case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here