Advertisement

തേജ് ചുഴലിക്കാറ്റ്; ഒമാനിൽ കനത്ത മഴ

October 23, 2023
Google News 2 minutes Read
tej Cyclone

അറബികടലിൽ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റിനെ തുടർന്ന് ഒമാൻറെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ലഭിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒമാൻ സമയം നാലുമണിയോട് ഒമാനിലെ ദോഫാർ ഗവര്ണറേറ്റിലെ വിലായത്ത് സദയിൽ കനത്ത മഴ ആരംഭിച്ചു. അൽവുസ്ത ഗവർണറേറ്റിലും കനത്ത മഴ പെയ്തു.(Heavy rain in Oman due to cyclone Tej)

അതേസമയം തേജ് ചുഴലിക്കാറ്റിന്റെ ശക്തി കുറ‍ഞ്ഞു. ഇന്ന് അർധരാത്രിയോടെ ചുഴലിക്കാറ്റ് യെമൻ തീരത്ത് തൊടും. പരമാവധി 150 കിലോമീറ്റർ വേ​ഗതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മാൻ, യമൻ തീരത്തോട് അടുത്തുവരുന്നുണ്ടെങ്കിലും അവിടെയെത്തുമ്പോഴേയ്ക്ക് കാറ്റഗറി 2 ചുഴലിക്കാറ്റായി മാറും. ഇത് തീരങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും കാരണമാകും.

Story Highlights: Heavy rain in Oman due to cyclone Tej

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here