Advertisement

‘കേരളത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം ശക്തം; അന്‍പതിലേറെ മാവോയിസ്റ്റുകള്‍ ഉള്‍വനത്തില്‍ തമ്പടിച്ചിരിക്കുന്നു’; ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

October 23, 2023
Google News 2 minutes Read
Maoists

കേരളത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം ശക്തമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഉള്‍വനത്തില്‍ അന്‍പതിലേറെ മാവോയിസ്റ്റുകള്‍ തമ്പടിച്ചിരിക്കുന്നെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

ജാര്‍ഖണ്ഡില്‍ നിന്നടക്കമുള്ള മാവോയിസ്റ്റ് അംഗങ്ങള്‍ കേരളത്തിലെ വനമേഖലയില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. ഇവരാണ് പരിശീലനമടക്കമുള്ളവ നല്‍കുന്നത്. സംസ്ഥാന ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് കേന്ദ്രവും നിരീക്ഷിച്ചുവരികയാണ്. സംഭവത്തില്‍ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അടിയന്തര യോഗം ചേരുമെന്നും റിപ്പോര്‍ട്ടുണ്ട്.

2021ല്‍ സംസ്ഥാനത്ത് മാവോയിസ്റ്റ് പ്രവര്‍ത്തനം ശക്തമാകുന്നുവെന്ന് കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് ശേഷം സംസ്ഥന ഇന്റലിജന്‍സ് നിരീക്ഷിച്ചുവരികയായിരുന്നു. മാവോയിസ്റ്റ് പ്രവര്‍ത്തനം ശക്തമാകുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സംസ്ഥാന ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്. ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൂടുതല്‍ ദേശീയ-സംസ്ഥാന നേതാക്കള്‍ വയനാട്, കണ്ണൂര്‍ ജില്ലകളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനത്തിലേക്ക് പോയാല്‍ ഇവരുടെ സുരക്ഷയടക്കം കൂടുതല്‍ ഉറപ്പ് വരുത്തണമെനന്നും സുരക്ഷ ക്രമീകരണങ്ങളില്‍ മാറ്റം ഉണ്ടാകണമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

Story Highlights: Intelligence report says that Maoist activity in Kerala getting strong

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here