Advertisement

കോലിയെക്കാള്‍ മികച്ചൊരു ഫിനിഷറില്ല; ധോണിയെക്കാള്‍ മികവ് കോലിക്കുണ്ടെന്ന് ഗംഭീര്‍

October 23, 2023
3 minutes Read

ഏകദിന ലോകകപ്പിൽ വിരാട് കോലിയുടെ പ്രകടനത്തെ പുകഴ്ത്തി ഗൗതം ഗംഭീര്‍. ഏകദിന ക്രിക്കറ്റില്‍ കോലിയെക്കാള്‍ മികച്ചൊരു ഫിനിഷറില്ല. കോലി ചേയ്സ് മാസ്റ്ററാണെന്നും ഗംഭീര്‍ സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ പറഞ്ഞു. (there is no better finisher than virat kohli-gautam gambhir)

തുടക്കത്തിലെ ആക്രമണോത്സുക ബാറ്റിംഗിലൂടെ എതിരാാളകള്‍ക്ക് രോഹിത് ശര്‍മ നല്‍കുന്നത് വലിയൊരു മുന്നറിയിപ്പാണെന്നും ഗംഭീര്‍ വ്യക്തമാക്കി.

ഫിനിഷിംഗില്‍ ധോണിയെക്കാള്‍ മികവ് കോലിക്കുണ്ടെന്നും ടോപ് ഓര്‍ഡര്‍ ബാാറ്റര്‍ക്കും ഫിനിഷറാവാമെന്നും അഞ്ചാമതോ ഏഴാമതോ ഇറങ്ങി കളി ഫിനിഷ് ചെയ്യുന്ന ആള്‍ മാത്രമല്ല ഫിനിഷറെന്നും ഗംഭീര്‍ വ്യക്തമാക്കി.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ അഞ്ചാം ജയം നേടിയപ്പോള്‍ ബാറ്റു കൊണ്ട് അതിന് ചുക്കാന്‍ പിടിച്ചത് വിരാട് കോലിയായിരുന്നു. 95 റണ്‍സെടുത്ത് ടീമിനെ വിജയത്തിനരികെ എത്തിച്ചശേഷമാണ് വിജയസിക്‌സിനായുള്ള ശ്രമത്തില്‍കോലി വീണത്.

Story Highlights: there is no better finisher than virat kohli-gautam gambhir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top