താമരശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്; യാത്രക്കാർ ഭക്ഷണവും വെള്ളവും കരുതണമെന്ന് മുന്നറിയിപ്പ്

താമരശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. ചുരത്തിന്റെ എട്ടാം വളവിലാണ് കൂടുതൽ ഗതാഗതകുരുക്ക് അനുഭവപ്പെടുന്നത്. ചുരത്തിൽ ഇന്നലെ ആരംഭിച്ച ഗതാഗ കുരുക്ക് ഇന്നും തുടരുകയാണ്. കഴിഞ്ഞ ദിവസം ചുരത്തിൽ ലോറി കുടുങ്ങിയതോടെ ഗതാഗതം മുടങ്ങിയിരുന്നു. ക്രെയിൻ ഉപയോഗിച്ച് സഹായത്തോടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ലോറി നീക്കം ചെയ്തത്.(Traffic block at Thamarassery ghat road)
യാത്രക്കാർ വെള്ളവും ഭക്ഷണവും വാഹനത്തിൽ ആവശ്യത്തിനുള്ള ഇന്ധനവും കരുതണമെന്ന് ചുരം സംരക്ഷണ സമിതി പ്രവർത്തകർ അറിയിച്ചു. ഗതാഗത നീക്കം സുഗമമാക്കുന്നതിനായി പൊലീസും എൻഡിആർഎഫും ശ്രമം തുടരുകയാണ്. സമീപകാലത്തായി ചുരത്തിലുണ്ടായ ഏറ്റവും വലിയ ഗതാഗതക്കുരുക്കാണ് ഇന്നലത്തേത്.
Story Highlights: Traffic block at Thamarassery ghat road
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here